ദുബായ്: യുഎഇയിലെ ഗതാഗത നിയമങ്ങളും സംവിധാനങ്ങളും നമ്മുടെ നാടിനെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ്. റോഡിലൂടെ വാഹനമോടിക്കുമ്പോൾ നിശ്ചിത വേഗതയിൽ കൂടുകയോ കുറയുകയോ ചെയ്താൽ പിഴയടയ്ക്കേണ്ടിവരും. ഇപ്പോഴിതാ ദുബായിലെ അഞ്ച് പ്രധാന റോഡുകളിലെ വേഗതാ പരിധികൾ 2026 നവംബർ ഒന്ന് മുതൽ മാറുമെന്നാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചിരിക്കുന്നത്.
വാഹനവുമായി പുറത്തിറങ്ങുന്ന പ്രവാസികൾ ഉൾപ്പെടെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. മൂന്ന് റോഡുകളിൽ വേഗത പരിധി വർദ്ധിപ്പിക്കുകയും രണ്ട് റോഡുകളിൽ കുറയ്ക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഈ മാറ്റങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും ബാധകമായിരിക്കും. പുതിയ വേഗത പരിധികളെക്കുറിച്ച് വിശദമായി അറിയാം.
ദുബായ് പൊലീസുമായി സഹകരിച്ചാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. പുതിയ വേഗത പരിധികൾ നിലവിൽ വരുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട റോഡുകളിലെ വേഗത പരിധി സൂചിപ്പിക്കുന്ന ബോർഡുകൾ മാറ്റുകയും സ്പീഡ് ക്യാമറകൾ പുതിയ പരിധിക്കനുസരിച്ച് പുനഃക്രമീകരിക്കുകയും ചെയ്യും.
Dubai will revise speed limits on five major roads from November 1, 2026. Limits will increase on three roads and decrease on two. The Roads and Transport Authority, in coordination with Dubai Police, will update road signs and speed cameras to reflect the new limits. The changes will apply in both directions on the affected roads.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |