SignIn
Kerala Kaumudi Online
Tuesday, 27 October 2026 8.23 AM IST

റിയാദ് എയർപോർട്ട് ഭാഗികമായി തുറന്നു

air-port

റിയാദ്: യെമനിലെ ഹൂതി വിമതർ പ്രകോപനം തുടരുന്നതിനിടെ, റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം സൗദി അറേബ്യ ഭാഗികമായി തുറന്നു. രണ്ട് ടെർമിനലുകളിലെ പ്രവർത്തനം പുനരാരംഭിച്ചു. 13 പേരുടെ ജീവനെടുത്ത ഹൂതി ആക്രമണത്തെ തുടർന്ന് ഈ മാസം 10ന് എയർപോർട്ടിന്റെ പ്രവർത്തനം നിറുത്തിവച്ചിരുന്നു.

പല വിമാനക്കമ്പനികളും സൗദി നഗരങ്ങളിലേക്കുള്ള സർവീസ് റദ്ദാക്കിയിരിക്കുകയാണ്.


ഇന്നലെ റിയാദ് നഗരത്തിന് നേരെ ഹൂതികൾ ബാലിസ്റ്റിക് മിസൈലും ഡ്രോണുകളും വിക്ഷേപിച്ചെങ്കിലും സൗദി തകർത്തു. ഖാമിസ് മുഷൈത്തിലും അഹദ് റാഫീദയിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി.

മക്ക, മദീന മേഖലകളിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. യെമനിലെ സനായിലുള്ള ഹൂതി കേന്ദ്രങ്ങളിൽ സൗദി തിരിച്ചടിച്ചു. യാംബുവിലെ അരാംകോ എണ്ണ കേന്ദ്രവും പൈപ്പ് ലൈനുകളും ആക്രമിച്ചെന്നും ഹൂതികൾ അവകാശപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIYADH AIRPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360