
ന്യൂഡൽഹി: തൃണമൂൽ ചിഹ്ന തർക്കത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. സമയക്രമം നിശ്ചയിച്ച് അറിയിക്കണം. തൃണമൂൽ നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജി സമർപ്പിച്ച ഹർജിയിലാണിത്. 'പൂക്കളും പുല്ലും" ചിഹ്നവും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് പാർട്ടി എന്ന പേരും ലഭിക്കണമെന്നാണ് മമത വിഭാഗവും വിമത വിഭാഗവും ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 6ന് നിശ്ചയിച്ചിരിക്കുന്ന നന്ദിഗ്രാം, രെജിനഗർ നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ വെവ്വേറെ ചിഹ്നങ്ങളും പാർട്ടി പേരുകളും ഇരുവിഭാഗങ്ങൾക്കും കമ്മിഷൻ അനുവദിച്ചിരുന്നു. ഈ തീരുമാനത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വിഷയം അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
അറസ്റ്റിൽ ആശ്ചര്യം
പ്രകടിപ്പിച്ച് ഹൈക്കോടതി
നന്ദിഗ്രാമിൽ മമത പിന്തുണച്ച കോൺഗ്രസ് സ്ഥാനാർത്ഥി മിലാൻ പ്രധാനെ അറസ്റ്റ് ചെയ്ത സംഭവം ഇന്നലെ കൽക്കട്ട ഹൈക്കോടതിക്കുമുമ്പിലെത്തി.
19 വർഷം പഴക്കമുള്ള കേസിൽ പൊടുന്നനെ അറസ്റ്റ് ചെയ്‌തതിൽ ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ആശ്ചര്യം പ്രകടിപ്പിച്ചു. കൂടുതൽ കേസുകളിലെ അറസ്റ്റുകളും വിലക്കി. 2007ലെ കൂടുതൽ കേസുകളിൽ കുടുക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടുള്ള മിലാന്റെ ഹർജിയാണ് പരിഗണിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |