
ന്യൂഡൽഹി; സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യ നിർണയത്തിന്റെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ വെരിഫിക്കേഷൻ, റീ വാല്യുവേഷൻ എന്നിവയ്ക്ക് അപേക്ഷിച്ചവരുടെ ഫലമാണ് പ്രഖ്യാപിച്ചത്. ലഭിച്ച അപേക്ഷകളിൽ 87 ശതമാനം പേരുടെ ഫലമാണ് പ്രഖ്യാപിച്ചവയിൽപ്പെടുന്നത്. ബാക്കിയുള്ള അപേക്ഷകളുടെ ഫലം ഉടൻ പ്രഖ്യാപിക്കുമെന്നും മുഴുവൻ നടപടിക്രമങ്ങളും ഉടൻ പൂർത്തിയാക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. results. digilocker. gov. in എന്ന വെബ്‌സൈറ്റിലൂടെയും അപേക്ഷയുടെ സ്റ്രാറ്റസ് ലഭ്യമാകുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |