
ലക്‌നൗ : ഉത്തർപ്രദേശിൽ ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനാലുകാരൻ അറസ്റ്റിൽ. സംഭവസമയം താൻ മദ്യലഹരിയിലായിരുന്നെന്നാണ് പ്രതി പൊലീസിന് നൽകിയ മറുപടി. വെള്ളിയാഴ്ച രാത്രി അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ ബന്ധുകൂടിയായ പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ശനിയാഴ്ച രാവിലെ കുഞ്ഞിനെ കാണാതെ വന്നതോടെ വീട്ടുകാർ തെരച്ചിൽ നടത്തുകയും 500 മീറ്റർ അകലെയുള്ള പാടത്തുനിന്ന് കണ്ടെത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കുഞ്ഞ്. കുഞ്ഞ് ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. സി.സി ടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചാണ് 14കാരനിലേക്ക് എത്തിയത്. കുഞ്ഞിനായുള്ള തെരച്ചിലിൽ പ്രതിയും പങ്കുചേർന്നിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പിൽ 14കാരനെ ഹാജരാക്കും. മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി അശ്ലീല വിഡിയോകൾ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |