SignIn
Kerala Kaumudi Online
Thursday, 29 October 2026 3.18 AM IST

പുതിയ ശബരി ഉത്പന്നങ്ങൾ വിപണിയിലേക്ക്

supplyco

കൊച്ചി: സപ്ലൈകോയുടെ പുതിയ ശബരി ഉത്പന്നങ്ങളായ മൈദ, റവ എന്നിവയും പുതിയ ബ്രാൻഡഡ് പാക്കിംഗിൽ പുനരവതരിപ്പിക്കുന്ന ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവയും 31ന് വൈകിട്ട് 3ന് മന്ത്രി അനൂപ് ജേക്കബ് വിപണിയിലിറക്കും.

ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം ഉറപ്പാക്കുന്നതിന് സപ്ലൈകോയുടെ ഓൺലൈൻ ഉപഭോക്തൃ പരാതി പരിഹാര സംവിധാനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. ഐ.എം.എ ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
2026ലെ ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ടി.ജെ.വിനോദ് എം.എൽ.എ വിതരണം ചെയ്യും. ഓണക്കാലത്ത് മികച്ച വിൽപ്പന കൈവരിച്ച സപ്ലൈകോ വിൽപ്പനശാലകളിലെയും ഡിപ്പോകളിലെയും ജീവനക്കാർക്കുള്ള സമ്മാനദാനം മേയർ അഡ്വ. വി.കെ. മിനിമോൾ നിർവഹിക്കും. മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, ജനറൽ മാനേജർ എം.യു.ബിജു തുടങ്ങിയവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPPLYCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360