SignIn
Kerala Kaumudi Online
Thursday, 29 October 2026 2.49 AM IST

അരങ്ങേറ്റ ദിനത്തിൽ തന്നെ നേട്ടം,​ രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായി ജിയോ,​ ഒന്നാമത് റിലയൻസ്

jio

തിരുവനന്തപുരം :​ ​ഓ​ഹ​രി​ ​വി​പ​ണി​യി​ൽ​ ​ച​രി​ത്രം​ ​സൃ​ഷ്ടി​ച്ച് ​റി​ല​യ​ൻ​സ് ​ഗ്രൂ​പ്പി​ന്റെ​ ​ഡി​ജി​റ്റ​ൽ​ ​സേ​വ​ന​ ​ക​മ്പ​നി​യാ​യ​ ​ജി​യോ​ ​പ്ലാ​റ്റ്‌​ഫോം​സ്.​ ​അ​ര​ങ്ങേ​റ്റ​ ​ദി​ന​ത്തി​ൽ​ 26.6​ ​ശ​ത​മാ​നം​ ​നേ​ട്ട​മു​ണ്ടാ​ക്കി​യ​തോ​ടെ​ ​രാ​ജ്യ​ത്തെ​ ​ര​ണ്ടാ​മ​ത്തെ​ ​വ​ലി​യ​ ​ലി​സ്റ്റ​ഡ് ​ക​മ്പ​നി​യാ​യി​ ​ജി​യോ​ ​മാ​റി.​ ​മാ​തൃ​ക​മ്പ​നി​യാ​യ​ ​റി​ല​യ​ൻ​സ് ​ഇ​ൻ​ഡ​സ്ട്രീ​സാ​ണ് ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത്.​ ​ഇ​രു​ക​മ്പ​നി​ക​ളു​ടെ​യും​ ​സം​യു​ക്ത​ ​വി​പ​ണി​മൂ​ല്യം​ 28.5​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യി​ല​ധി​ക​മാ​ണ്.


ഓ​ഹ​രി​ക്ക് ​നി​ശ്ച​യി​ച്ച​ 1,119​ ​രൂ​പ​ ​ഇ​ഷ്യു​ ​വി​ല​യി​ൽ​നി​ന്ന് 21.36​ ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്ന് 1,358​ ​രൂ​പ​യി​ലാ​ണ് ​ജി​യോ​ ​ബു​ധ​നാ​ഴ്ച​ ​വ്യാ​പാ​രം​ ​ആ​രം​ഭി​ച്ച​ത്.​ ​വ്യാ​പാ​രം​ ​അ​വ​സാ​നി​ച്ച​പ്പോ​ൾ​ ​വി​ല​ 1,417​ ​രൂ​പ​യി​ലെ​ത്തി.​ ​ഇ​ഷ്യു​ ​വി​ല​യു​മാ​യി​ ​താ​ര​ത​മ്യം​ ​ചെ​യ്യു​മ്പോ​ൾ​ ​ഓ​ഹ​രി​യൊ​ന്നി​ന് 298​ ​രൂ​പ​യു​ടെ​ ​നേ​ട്ട​മാ​ണ് ​ആ​ദ്യ​ദി​നം​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​ല​ഭി​ച്ച​ത്.​ ​ഒ​റ്റ​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ക​മ്പ​നി​യു​ടെ​ ​വി​പ​ണി​ ​മൂ​ല്യ​ത്തി​ൽ​ 2.76​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​വ​ർ​ദ്ധ​ന​യാ​ണു​ണ്ടാ​യ​ത്.


റി​ല​യ​ൻ​സ് ​ ഇ​ൻ​ഡ​സ്ട്രീ​സി​ന്റെ​ ​ വി​പ​ണി​മൂ​ല്യം​ ​ഏ​ക​ദേ​ശം​ 15.9​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യാ​ണ്.​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്രാ​ഥ​മി​ക​ ​ഓ​ഹ​രി​ ​വി​ൽ​പ്പ​ന​യി​ലൂ​ടെ​ 30,213​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ജി​യോ​ ​സ​മാ​ഹ​രി​ച്ച​ത്.​ ​ഓ​ഹ​രി​ ​വി​ൽ​പ്പ​ന​യ്ക്ക് 22.19​ ​മ​ട​ങ്ങ് ​അ​പേ​ക്ഷ​ ​ല​ഭി​ച്ചു.​ 53.33​ ​കോ​ടി​യി​ല​ധി​കം​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ള്ള​ ​ജി​യോ​ ​ടെ​ലി​കോം​ ​സേ​വ​ന​ങ്ങ​ൾ​ക്കു​ ​പു​റ​മേ​ ​ബ്രോ​ഡ്ബാ​ൻ​ഡ്,​ ​ഡി​ജി​റ്റ​ൽ​ ​വി​നോ​ദം,​ ​ക്ലൗ​ഡ് ​സേ​വ​ന​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ലും​ ​ശ​ക്ത​മാ​യ​ ​സാ​ന്നി​ദ്ധ്യ​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIO, JIO RELIANCE, RELIANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360