SignIn
Kerala Kaumudi Online
Thursday, 29 October 2026 2.49 AM IST

രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനി ജിയോ വിസ്മയം

him-0541

അരങ്ങേറ്റ ദിനത്തിൽ ഓഹരി വില 26% ഉയർന്നു

വിപണി മൂല്യം 13 ലക്ഷം കോടി രൂപ കവിഞ്ഞു

കൊച്ചി: ഓഹരി വിപണിയിൽ ചരിത്രം സൃഷ്ടിച്ച് റിലയൻസ് ഗ്രൂപ്പിന്റെ ഡിജിറ്റൽ സേവന കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ്. അരങ്ങേറ്റ ദിനത്തിൽ 26.6 ശതമാനം നേട്ടമുണ്ടാക്കിയതോടെ രാജ്യത്തെ രണ്ടാമത്തെ വലിയ ലിസ്റ്റഡ് കമ്പനിയായി ജിയോ മാറി. മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസാണ് ഒന്നാം സ്ഥാനത്ത്. ഇരുകമ്പനികളുടെയും സംയുക്ത വിപണിമൂല്യം 28.5 ലക്ഷം കോടി രൂപയിലധികമാണ്.

ഓഹരിക്ക് നിശ്ചയിച്ച 1,119 രൂപ ഇഷ്യു വിലയിൽനിന്ന് 21.36 ശതമാനം ഉയർന്ന് 1,358 രൂപയിലാണ് ജിയോ ബുധനാഴ്ച വ്യാപാരം ആരംഭിച്ചത്. വ്യാപാരം അവസാനിച്ചപ്പോൾ വില 1,417 രൂപയിലെത്തി. ഇഷ്യു വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഓഹരിയൊന്നിന് 298 രൂപയുടെ നേട്ടമാണ് ആദ്യദിനം നിക്ഷേപകർക്ക് ലഭിച്ചത്. ഒറ്റ ദിവസത്തിനുള്ളിൽ കമ്പനിയുടെ വിപണി മൂല്യത്തിൽ 2.76 ലക്ഷം കോടി രൂപയുടെ വർദ്ധനയാണുണ്ടായത്.

റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം ഏകദേശം 15.9 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 30,213 കോടി രൂപയാണ് ജിയോ സമാഹരിച്ചത്. ഓഹരി വിൽപ്പനയ്ക്ക് 22.19 മടങ്ങ് അപേക്ഷ ലഭിച്ചു. 53.33 കോടിയിലധികം ഉപഭോക്താക്കളുള്ള ജിയോ ടെലികോം സേവനങ്ങൾക്കു പുറമേ ബ്രോഡ്ബാൻഡ്, ഡിജിറ്റൽ വിനോദം, ക്ലൗഡ് സേവനങ്ങൾ തുടങ്ങിയ മേഖലകളിലും ശക്തമായ സാന്നിദ്ധ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360