SignIn
Kerala Kaumudi Online
Thursday, 29 October 2026 2.49 AM IST

ബോർഡുകളിൽ നിന്ന് ഒഴിയാനൊരുങ്ങി നോയൽ ടാറ്റ

noel

മുംബയ്: ടാറ്റ ഗ്രൂപ്പിന്റെ ആറ് പ്രമുഖ കമ്പനികളുടെ ബോർഡുകളിൽ നിന്ന് വിരമിക്കാനൊരുങ്ങി ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ. നോൺ എക്‌സിക്യുട്ടീവ് ഡയറക്ടർമാർക്ക് 70 വയസ്സിൽ വിരമിക്കണമെന്ന ഗ്രൂപ്പ് നയം അനുസരിച്ചാണിത്. ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസ് ബോർഡിൽ ടാറ്റ ട്രസ്റ്റ് നോമിനിയായി അദ്ദേഹം തുടരും. ട്രെന്റ്, വോൾട്ടാസ്, ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ, ടാറ്റ ഇന്റർനാഷണൽ എന്നിവയുടെ നോൺഎക്‌സിക്യുട്ടീവ് ചെയർമാൻ സ്ഥാനവും ടാറ്റ സ്റ്റീൽ, ടൈറ്റൻ കമ്പനി എന്നിവയുടെ നോൺഎക്‌സിക്യുട്ടീവ് വൈസ് ചെയർമാൻ സ്ഥാനവുമാണ് അദ്ദേഹം ഒഴിയുന്നത്.

ടാറ്റ ഇന്റർനാഷണൽ വെസ്റ്റ് ഏഷ്യ ഡി.എം.സി.സി ചെയർമാൻ സ്ഥാനവും ഇൻഡിറ്റെക്‌സ് ട്രെന്റ് റീട്ടെയിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ട്രെന്റ് ഹൈപ്പർമാർക്കറ്റ് എന്നിവയിലെ ഡയറക്ടർ സ്ഥാനങ്ങളും അദ്ദേഹം വഹിക്കുന്നുണ്ട്. ഈ കമ്പനികളിലെ പുതിയ നേതൃത്വത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ ഉടനുണ്ടാകും.ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് ഈ മാറ്റം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NOEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360