
പ്രമുഖ ബ്രാൻഡുകൾ കേരളത്തിലേക്ക്
കൊച്ചി: രാജ്യാന്തര, ദേശീയ തലത്തിലെ പ്രമുഖ ഫാഷൻ ബ്രാൻഡുകൾ കേരളത്തിൽ സാന്നിദ്ധ്യം ശക്തമാക്കുന്നു. മുംബയ് കൊളാബ ആസ്ഥാനമായ പുരുഷന്മാരുടെ പ്രീമിയം ഷർട്ട് ബ്രാൻഡായ 'ചരഗ് ദിൻ' കൊച്ചിയിൽ പുതിയ ഷോറൂം തുറന്നു. ചരഗ് ദിന്നിന്റെ രാജ്യത്തെ രണ്ടാമത്തെ ഷോറൂമാണ് കൊച്ചിയിലേത്. ഉയർന്ന നിലവാരമുള്ള തുണിത്തരങ്ങൾക്കും സവിശേഷ ഡിസൈനുകൾക്കും പേരുകേട്ട ബ്രാൻഡാണ് ചരഗ് ദിൻ. പാരമ്പര്യവും ഫാഷനോടുള്ള ആവേശവും ഗുണനിലവാരത്തോടുള്ള പ്രതിബദ്ധതയും പുതിയ തലമുറയിലേക്ക് എത്തിക്കാനാണ് ശ്രമമെന്ന് ചരഗ് ദിൻ മാനേജിംഗ് ഡയറക്ടർ രാജു ദസ്വാനി പറഞ്ഞു.
യൂറോപ്യൻ, ജാപ്പനീസ് ട്രെൻഡുകൾ അവതരിപ്പിക്കുന്ന യൂണിക്ലോ, സാര, എച്ച് ആൻഡ് എം, മാർക്‌സ് ആൻഡ് സ്‌പെൻസർ, ലാക്കോസ്റ്റ് തുടങ്ങിയ പ്രമുഖ ആഗോള ബ്രാൻഡുകളും അടുത്തിടെ കൊച്ചിയിൽ പുതിയ ഔട്ട്‌ലെറ്റുകൾ തുറന്നിരുന്നു.കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രീമിയം ലൈഫ് സ്റ്റൈൽ വസ്ത്രങ്ങൾക്ക് ആവശ്യമേറുന്നതാണ് ഇത്തരം ബ്രാൻഡുകളെ കേരളത്തിലേക്ക് ആകർഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |