SignIn
Kerala Kaumudi Online
Saturday, 26 September 2026 2.00 AM IST

ബിസിനസിൽ മനുഷ്യരും എഐ ഏജന്റുമാരും കൈകോർക്കുന്നു

dreamforce-one

കൊച്ചി: മനുഷ്യരും എ.ഐ ഏജന്റുമാരും ഒരുമിച്ച് പ്രവർത്തിക്കുന്ന ‘ഏജന്റിക് എന്റർപ്രൈസ്’ എന്ന ആശയത്തിന് സാൻഫ്രാൻസിസ്കോയിൽ സെയിൽസ്‌ ഫോഴ്സ് സംഘടിപ്പിച്ച ഡ്രീം ഫോഴ്സ് 2026 രാജ്യന്തര സമ്മേളനം രൂപം നൽകി. മനുഷ്യരെ സഹായിക്കുന്ന എ.ഐയിൽ നിന്ന് സ്വയം കാര്യങ്ങൾ മനസിലാക്കി നടപടികൾ സ്വീകരിച്ച് യഥാർത്ഥ ജോലികൾ പൂർത്തിയാക്കാൻ കഴിയുന്ന എ.ഐലേക്ക് മാറുന്ന സംവിധാനമാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്.

ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരെ ശാക്തീകരിക്കുന്നതിനും ബിസിനസ് വളർച്ച ത്വരിതപ്പെടുത്തുന്നതിനും മനുഷ്യർക്കൊപ്പം എ.ഐ ഏജന്റുമാരെയും പ്രവർത്തിപ്പിക്കാമെന്ന പദ്ധതിയാണ് സെലെസ് ഫോഴ്‌സ് മുന്നോട്ടുവച്ചത്. ബിസിനസ് സാഹചര്യങ്ങൾ മനസ്സിലാക്കി സ്വയം പ്രവർത്തിക്കുകയും ജോലികൾ പൂർത്തിയാക്കുകയും ചെയ്യുന്ന എ.ഐയിലേക്കുള്ള മുന്നേറ്റമാണ് എന്റർപ്രൈസ് എ.ഐയുടെ അടുത്ത ഘട്ടം. ഡാറ്റ, വർക്ക്ഫ്ലോകൾ, ബിസിനസ് ലോജിക്, സുരക്ഷ, ഗവേണൻസ് എന്നിവ എത്തിക്കുന്ന പുതിയ ഇന്റർഫേസ് ലെയറായ എ.ഐ ഫോഴ്‌സ്, ക്ലൗഡിന്റെ റീസണിംഗ് ശേഷിയും സെൽഫോഴ്‌സിന്റെ ഡാറ്റയും വർക്ക്ഫ്ലോകളും പ്രവർത്തനങ്ങളും സംയോജിപ്പിക്കൽ പുതിയ സംവിധാനത്തിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360