SignIn
Kerala Kaumudi Online
Saturday, 26 September 2026 1.59 AM IST

പ​ണി​മു​ട​ക്ക് ​: എ.​ടി.​എം ചാ​ർ​ജ് ​ഒ​ഴി​വാ​ക്കി​ ​പൊതുമേഖലാ ബാങ്കുകൾ

bank

കൊ​ച്ചി​:​ ​സെ​പ്തം​ബ​ർ​ 28​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​രു​ടെ​ ​പ​ണി​മു​ട​ക്കി​നി​ടെ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​എ.​ടി.​എം​ ​വ​ഴി​ ​പ​ണ​മി​ട​പാ​ടു​ക​ൾ​ ​ന​ട​ത്താ​ൻ​ ​അ​ധി​ക​ ​ചാ​ർ​ജി​ല്ലാ​തെ​ ​സൗ​ക​ര്യ​മൊ​രു​ക്കി​ ​സ്‌​റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​(​എ​സ്.​ബി.​ഐ​) അടക്കമുള്ള പൊതുമേഖലാ ബാങ്കുകൾ.​ ​ഡി​ജി​റ്റ​ൽ​ ​ബാ​ങ്കിം​ഗ് ​സേ​വ​ന​ങ്ങ​ളും​ ​ഇ​ക്കാ​ല​യ​ള​വി​ൽ​ ​ത​ട​സ​മി​ല്ലാ​തെ​ ​ല​ഭ്യ​മാ​ക്കും.​ ​മൊ​ബൈ​ൽ​ ​ബാ​ങ്കിം​ഗ്.​ ​ഇ​ന്റ​ർ​നെ​റ്റ് ​ബാ​ങ്കിം​ഗ്,​ ​വാ​ട്‌​സ്‌​ആ​പ്പ് ​ബാ​ങ്കിം​ഗ് ​എ​ന്നി​വ​യും​ ​ഉ​പ​യോ​ഗി​ക്കാം.​ ​യു​ണി​ഫൈ​ഡ് ​പേ​യ്‌​മെ​ന്റ് ​ഇ​ന്റ​ർ​ഫേ​സ്(​യു.​പി.​ഐ​),​ ​ഇ​മ്മീ​ഡി​യ​റ്റ് ​പേ​യ്‌​മെ​ന്റ് ​സ​ർ​വീ​സ്(​ഐ.​എം.​പി.​എ​സ്),​ ​എ​ൻ.​എ​ഫ്.​ഇ.​ടി,​ ​ആ​ർ.​ടി.​ജി.​എ​സ് ​തു​ട​ങ്ങി​യ​വ​ ​സേ​വ​ന​ങ്ങ​ളും​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ല​ഭ്യ​മാ​കും.​ ​പ​ണി​മു​ട​ക്കി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​ബാ​ങ്കിം​ഗ് ​സേ​വ​ന​ങ്ങ​ൾ​ ​മു​ട​ങ്ങാ​തി​രി​ക്കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​മ​തി​യാ​യ​ ​ന​ട​പ​ടി​ക​ളെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ​യു​ണൈ​റ്റ​ഡ് ​ഫോ​റം​ ​ഒ​ഫ് ​ബാ​ങ്ക് ​യൂ​ണി​യ​ൻ​സ് ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360