SignIn
Kerala Kaumudi Online
Monday, 25 May 2026 7.45 AM IST

'ദി ഓൾഡ് മാൻ ആൻഡ് ദ സീ'ന് മെറ്റ പുരസ്‌കാരം

photo-

ചെറുതുരുത്തി: കലാമണ്ഡലത്തിന്റെ 'ദി ഓൾഡ് മാൻ ആൻഡ് ദ സീ' എന്ന കഥകളി ആവിഷ്‌കാരത്തിന് മഹീന്ദ്ര എക്‌സലൻസ് ഇൻ തിയേറ്റർ അവാർഡ് (മെറ്റ). അറുനൂറോളം അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് നാടകങ്ങളിൽ ഒന്നായാണ് ഈ കഥകളി അവതരണം ഇടംപിടിച്ചത്. പ്രധാന വേഷമണിഞ്ഞ എഴുപതു വയസുള്ള ഇറ്റാലിയൻ നാടകനടൻ മാരിയോ ബർ സാഗിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. കലാമണ്ഡലത്തിൽ പതിറ്റാണ്ടുകളായി കലാപഠനത്തിനെത്തുന്ന കലാകാരനാണ് ബർസാഗി. സ്‌പെഷ്യൽ ജൂറി പുരസ്‌കാരം കലാമണ്ഡലം കെ.ആർ. അഭിജിത്ത് മറ്റൊരു നടനുമായി പങ്കിട്ടു. ഇന്ത്യൻ തിയേറ്റർ രംഗത്തെ വലിയ പുരസ്‌കാരങ്ങളിലൊന്നാണ് മെറ്റ പുരസ്‌കാരം. കലാമണ്ഡലം ജി.എം.നീരജിന്റെ സംവിധാനത്തിലാണ് 'ദി ഓൾഡ് മാൻ ആൻഡ് ദ സീ' അവതരിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, OLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL