
ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള ഡോക്ടർമാരിൽ നാലിലൊന്ന് പേരും കൂട്ട അവധിയിൽ. ചികിത്സതേടിയെത്തുന്ന നൂറുകണക്കിന് രോഗികൾ ആകെയുള്ള ഡോക്ടറെകാണാൻ ദിവസം മുഴുവൻ ക്യൂ നിൽക്കണം. അല്ലെങ്കിൽ മറ്റ് ആശുപത്രിയെ സമീപിക്കണം. വിവിധ വിഭാഗങ്ങളിലായി 19 ഡോക്ടർമാരാണ് ആശുപത്രിയിലുള്ളത്. എന്നാൽ കഴിഞ്ഞദിവസം നൈറ്റ് ഡ്യൂട്ടി ഉൾപ്പെടെ 4 ഡോക്ടർമാരാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ജനറൽ മെഡിസിൻ,ജനറൽ സർജൻ,അസ്തി രോഗം,ഗൈനിക്,പീഡിയാട്രിക്,അനസ്തേഷ്യ,ഇ.എൻ.ടി,ഒഫ്‌ത്താൽമോളജി,ദന്ത വിഭാഗം,കാഷ്വാലിറ്റി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാർ അവധിയിലാണ്. അതോടെ താലൂക്കാശുപത്രിയുടെ പ്രവർത്തനം താളം തെറ്റി.
വിവിധതരം പനി പടരുന്ന സാഹചര്യത്തിൽ ഏതെങ്കിലും അസുഖത്തിനെത്തുന്ന രോഗികൾ ഡോക്ടറെകണ്ട് പരിശോധനയും കഴിഞ്ഞ് മടങ്ങണമെങ്കിൽ മണിക്കൂറുകൾ പലത്കഴിയണം. ഇതിൽ ഡ്യൂട്ടി ഡോക്ടർ തന്നെയാണ് ക്യാഷ്വാലിറ്റിയിലെത്തുന്നവരെയും പരിശോധിക്കേണ്ടത്.
രാത്രി ഡോക്ടറില്ല
ദിനവും ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങളിൽപ്പെട്ട് പരിക്കേറ്റ് ഇവിടെ ചികിത്സയ്ക്കെത്താറുണ്ട്. രോഗികളുടെ തിരക്ക് കണ്ട് തിരിച്ച് പോകുന്നവരും,സ്വകാര്യാശുപത്രിയിൽ ചികിത്സ തേടുന്നവരും നിരവധിയാണ്. രാത്രികാലങ്ങളിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെയുള്ളത്. ഇതും രോഗികൾക്ക് വെല്ലുവിളിയാകുന്നു.
നഴ്സ്,പാരാ മെഡിക്കൽ വിഭാഗങ്ങളിലെ ജീവനക്കാരുടെ കുറവും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
സ്പെഷ്യലൈസ്‌ഡ് ഡോക്ടർമാരുടെ അഭാവവും വെല്ലുവിളിയാകുന്നു
രോഗികൾ കൂടുമ്പോൾ പലരേയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |