
കൊന്നത്തടി : പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനു വേണ്ടി കൊന്നത്തടി സർവ്വീസ് സഹകരണ ബാങ്ക്മികവ് 2026 സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് വി. എം ബേബി അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് സി.കെ പ്രസാദ് ഉദ്ഘാടനം ചെയ്തു.. സെയിൽ ഓഫീസർ പനീർ ശെൽവം ഫുൾ എ പ്ലസ്, റാങ്ക് ജേതാക്കളെ അവാർഡ് നല്കി ആദരിച്ചു. . എൻ.വി ബേബി, പഞ്ചായത്ത് മെമ്പർമാരായ കവിത അനൂപ്, ജിജോ മാധവൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഏ. ബി സദാശിവൻ ബാങ്ക് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |