SignIn
Kerala Kaumudi Online
Monday, 22 June 2026 3.28 AM IST

'എളവള്ളി മോഡൽ' കൊവിഡ് പ്രതിരോധം: കിരൺ പ്രകാശിന് പി.എച്ച്.ഡി

photo
കോവിഡ് പ്രതിരോധ പ്രവർത്തന ഗവേഷണ പഠനത്തിന് അംഗീകാരം :പഠന വിഷയമാക്കിയത് എളവള്ളി മോഡൽ പ്രവർത്തനം

പാവറട്ടി: കൊവിഡ് കാലത്ത് എളവള്ളി പഞ്ചായത്ത് നടപ്പാക്കിയ മാതൃകാപരമായ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ പറയ്ക്കാട് സ്വദേശി കിരൺ പ്രകാശിന് പി.എച്ച്.ഡി. അംഗീകാരം. കൊൽക്കത്തയിലെ ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിൽ നിന്നാണ് ഡോക്ടറേറ്റ്.

തുടർച്ചയായി 5 വർഷം സ്വരാജ് ട്രോഫി നേടിയ എളവള്ളി പഞ്ചായത്തിന്റെ പ്രവർത്തനങ്ങളാണ് കിരൺ പഠനവിധേയമാക്കിയത്. ഇംഗ്ലണ്ടിലെ വാർവിക് സർവകലാശാലയിൽ നടക്കുന്ന രാജ്യാന്തര മെഡിക്കൽ സേഷ്യോളജി കോൺഫറൻസിൽ ഈ പ്രബന്ധം അവതരിപ്പിക്കാനും കിരണിന് ക്ഷണം ലഭിച്ചിട്ടുണ്ട്.

ഔദ്യോഗികതലത്തിൽ വിവരം ലഭിക്കാൻ നേരിട്ട വലിയ പ്രതിസന്ധികൾ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സിന്റെ ഇടപെടലോടെയാണ് കിരൺ മറികടന്നത്. പറയ്ക്കാട് വട്ടംപറമ്പിൽ പ്രകാശന്റെയും ബിന്ദുവിന്റെയും മകനായ ഡോ. കിരൺ പ്രകാശ് നിലവിൽ ഡൽഹിയിൽ സേഷ്യോളജി അസിസ്റ്റന്റ് പ്രൊഫസറാണ്.


കൊവിഡിൽ 'എളവള്ളി മോഡൽ'

മെഗാ വാക്‌സിനേഷൻ, സി.എഫ്.എ.ൽ.ടി.സി, ആയുർവേദഹോമിയോ പ്രതിരോധ മരുന്നുകൾ, കോവിഡാനന്തര ക്ലിനിക്കുകൾ.

സമൂഹ അടുക്കള, വീടുകളിൽ ഭക്ഷണവും മരുന്നും എത്തിക്കൽ, അതിഥി തൊഴിലാളികൾക്ക് പ്രത്യേക സംരക്ഷണം.

ഓൺലൈൻ പഠനത്തിന് സൗജന്യ ഫോൺ, ടിവി, പാഠപുസ്തക വിതരണം, കുട്ടികൾക്ക് പ്രഭാതഭക്ഷണം.

24 മണിക്കൂറും പ്രവർത്തിച്ച ഹെൽപ്പ് ഡെസ്‌കുകളും ആർ.ആർ.ടി സംവിധാനവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL