SignIn
Kerala Kaumudi Online
Monday, 25 May 2026 9.26 AM IST

പൊതുജനങ്ങളെ നേരിൽ കാണും

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട തിരഞ്ഞെടുപ്പ് നിരീക്ഷകർ പൊതുജനങ്ങളെ നേരിൽക്കണ്ട് പരാതി സ്വീകരിക്കും. പൊതു നിരീക്ഷകരായ ഷെവാങ് ഗ്യാച്ചോ ബുട്ടിയ (തിരൂർ, കോട്ടക്കൽ), എം.ബി. രാജേഷ് ഗൗഡ (മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം), രാജേന്ദ്രകുമാർ (തവനൂർ, പൊന്നാനി) എന്നിവർ മലപ്പുറം ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്ത് പരാതികൾ സ്വീകരിക്കും.

ഷെവാങ് ഗ്യാച്ചോ ബുട്ടിയ, എം.ബി. രാജേഷ് ഗൗഡ മാർച്ച് നാളെ ഏപ്രിൽ എട്ട് വരെ ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെയും രാജേന്ദ്രകുമാർ ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെയും പരാതികൾ സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL