SignIn
Kerala Kaumudi Online
Monday, 25 May 2026 8.38 AM IST

ആവേശമായി 'സ്വീപ്' മാരത്തോൺ

marathon

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് വിഭാഗം മാരത്തോൺ സംഘടിപ്പിച്ചു. മലപ്പുറം കിഴക്കേത്തലയിൽ നിന്ന് ആരംഭിച്ച മാരത്തോൺ മേൽമുറിയിൽ സമാപിച്ചു. ജില്ലാ കളക്ടർ ഡോ.വിനയ് ഗോയ ഫ്ലാഗ് ഓഫ് ചെയ്തു. ജനാധിപത്യ പ്രക്രിയയിൽ ഓരോ വോട്ടും വിലപ്പെട്ടതാണെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി വി.ആർ.അർജുൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL