SignIn
Kerala Kaumudi Online
Monday, 25 May 2026 5.56 AM IST

കേരളകൗമുദി ആരോഗ്യബോധവത്ക്കരണ സെമിനാർ നാളെ മലപ്പുറത്ത്

മലപ്പുറം: ലോക വനിതാദിനത്തോടനുബന്ധിച്ച് കേരളകൗമുദി ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) കേരള വിമൻസ് വിംഗുമായി സഹകരിച്ച് നാളെ രാവിലെ 10ന് മലപ്പുറം പ്ലാസ കോൺഫറൻസ് ഹാളിൽ ആരോഗ്യ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിക്കും. പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. മലപ്പുറം നഗരസഭ ചെയർപേഴ്സൺ അഡ്വ. റിനിഷ റഫീഖ് മുഖ്യാതിഥിയാവും. കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി അദ്ധ്യക്ഷത വഹിക്കും. 'ചർമ്മ രോഗങ്ങൾ;അറിയാം, പരിഹരിക്കാം ' എന്ന വിഷയത്തിൽ ഐ.എച്ച്.എം.എ കേരള വൈസ് പ്രസിഡന്റ് ഡോ. ഡി. ലത,​ 'ഹോർമോൺ വ്യതിയാനവും സ്ത്രീ ആരോഗ്യവും' വിഷയത്തിൽ ഐ.എച്ച്.എം.എ സ്റ്റേറ്റ് വിമൻസ് വിംഗ് ചെയർപേഴ്സൺ ഡോ. എ. നസ്‌റിൻ, 'പോഷകാഹാരം നിത്യജീവിതത്തിൽ' വിഷയത്തിൽ ഐ.എച്ച്.എം.എ മലപ്പുറം വിമൻസ് വിംഗ് ചെയർപേഴ്സൺ ഡോ. വിനിത ദേവദാസ് എന്നിവർ ക്ലാസെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL