SignIn
Kerala Kaumudi Online
Monday, 25 May 2026 8.37 AM IST

മലപ്പുറം–പരപ്പനങ്ങാടി റോഡ് വികസനം; പാണക്കാട് ഭാഗത്ത് സ്ഥലമെടുപ്പ് വേഗത്തിലാക്കും

yogam
മലപ്പുറം-പരപ്പനങ്ങാടി റോഡ് വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ച് ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം

മലപ്പുറം: മലപ്പുറം-പരപ്പനങ്ങാടി റോഡ് വികസനത്തിന്റെ ഭാഗമായി പാണക്കാട് പ്രദേശത്ത് റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ പി.ഉബൈദുള്ള എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. അഞ്ചിന് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തും. മുമ്പ് തയ്യാറാക്കിയ സ്‌കെച്ചും പ്ലാനും അനുസരിച്ച് സർവ്വെ ചെയ്ത് സ്ഥാപിച്ച കല്ലുകളും ഏറ്റെടുക്കുന്ന സ്ഥലവും പരിശോധിക്കും.
സ്ഥലമേറ്റെടുപ്പ് നടപടികൾക്കായി രണ്ട് കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നു. 34 ഭൂവുടമകളിൽ നിന്നുമായി ഏകദേശം 29.55 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്.
യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.റിനിഷ, സ്ഥിരം സമിതി അദ്ധ്യക്ഷൻ പരി അബ്ദുൽ മജീദ്, ഡെപ്യൂട്ടി കളക്ടർ (എൽ.എ) എ. ജയശ്രീ, ലാന്റ് അക്വിസിഷൻ ജനറൽ സ്‌പെഷ്യൽ തഹസിൽദാർ രേഖ.എൻ.രാജ്, റവന്യൂ വകുപ്പ് എൽ.എ ജൂനിയർ സൂപ്രണ്ടുമാരായ വി. രാമചന്ദ്രൻ, സോമസുന്ദരൻ, മലപ്പുറം പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീലക്ഷ്മി, ലെൻസ്‌ഫെഡ് ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് പാണക്കാട് പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL