SignIn
Kerala Kaumudi Online
Monday, 25 May 2026 8.31 AM IST

ട്രാൻസ്. ബസ് ഡബിൾ ഡക്കർ സിറ്റി റൈഡിൽ ഡബിൾ ഹിറ്റ്

bus
കോ​ഴി​ക്കോ​ട് ​സ​ർ​വീ​സ് ​ആ​രം​ഭി​ച്ച​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഡ​ബി​ൾ​ ​ഡ​ക്ക​ർ​ ​സി​റ്റി​ ​റൈ​ഡ് ​ബ​സ്

മികച്ച കളക്ഷനെന്ന്

കെ.എസ്.ആർ.ടി.സി

കോഴിക്കോട്: നഗര തിരക്കിലൂടെ കാറ്റേറ്റ് ഒരു 'ആകാശയാത്ര', കെ.എസ്.ആർ.ടി.സി കോഴിക്കോട്ടൊരുക്കിയ സിറ്റി റൈഡ് ഡബിൾ ഡക്കർ സർവീസ് ഇപ്പോൾ ലാഭത്തിന്റെ ട്രാക്കിൽ. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി വിനോദ സഞ്ചാരികളെ ആകർഷിക്കാനായി മാർച്ച് 10നാണ് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഡബിൾ ഡക്കർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. ആഴ്ചകൾക്കകം സർവീസും തുടങ്ങി. സഞ്ചാരികൾ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ പ്രതിദിനം ശരാശരി 22,000 രൂപ എന്ന മികച്ച വരുമാനത്തിലേക്ക് സർവീസ് എത്തിയതായാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. ദിവസവും അഞ്ച് സർവീസുകളാണ് നടത്തുന്നത്.

യാത്ര ഇങ്ങനെ

കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ നിന്ന് ആരംഭിച്ച് സരോവരം, മാനാഞ്ചിറ, പാളയം വഴി ബീച്ചും കോതിപ്പാലവും ചുറ്റിക്കറങ്ങുന്നതാണ് യാത്ര.

വെല്ലുവിളികൾ

സർവീസ് വിജയകരമാണെങ്കിലും റോഡിലേക്ക് താഴ്ന്നു കിടക്കുന്ന കേബിളുകൾ പ്രധാന വെല്ലുവിളിയായി തുടരുന്നു. സ്വകാര്യ ടെലഫോൺ കമ്പനികളുടെ കേബിളുകളും കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈനുകളും പലയിടങ്ങളിലും ബസിന്റെ സുഗമമായ യാത്രയ്ക്ക് തടസ്സമാകുന്നുണ്ട്. പ്രത്യേകിച്ച് വ്യാപാരഭവൻ, ക്രിസ്റ്റ്യൻ കോളേജ്, ബീച്ച് ഹോസ്പിറ്റൽ തുടങ്ങിയ ഭാഗങ്ങളിൽ ഈ പ്രശ്നം പരിഹരിക്കേണ്ടതുണ്ട്.

ടിക്കറ്റ് നിരക്ക്

മുകളിൽ- 200

താഴെ- 100

സീറ്റുകൾ

മുകളിൽ 36 പേർക്കും താഴെ 28 പേർക്കും ഒരേസമയം യാത്ര ചെയ്യാം.

ബുക്കിംഗ് ഇങ്ങനെ

1. online ksrtcswift.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

2. Travelling From: 'Kozhikode Double Decker' എന്ന് ടൈപ്പ് ചെയ്യുക.

3. Going To:'Kozhikode' എന്ന് നൽകുക.

4. യാത്ര ചെയ്യേണ്ട തീയതി നൽകി Search ക്ലിക്ക് ചെയ്യുക.

5. ലഭ്യമായ സമയക്രമത്തിൽ നിന്നും ഇഷ്ടമുള്ള ട്രിപ്പിന് നേരെയുള്ള Select Seats തിരഞ്ഞെടുക്കുക.

6. നിങ്ങളുടെ താൽപ്പര്യപ്രകാരം Upper Deck അല്ലെങ്കിൽ Lower Deck സീറ്റ് സെലക്ട് ചെയ്യുക.

7. Boarding Point: 'Kozhikode Double Decker' എന്നും Dropping Point: 'Kozhikode 'എന്നും നൽകുക.

8. യാത്രക്കാരുടെ പേര്, വയസ്സ്, ഫോൺ നമ്പർ, ജെൻഡർ, ഇമെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ നൽകുക

9. Proceed to Payment വഴി ടിക്കറ്റ് തുക അടയ്ക്കുക.

10. പേയ്‌മെന്റ് പൂർത്തിയായാൽ കൺഫർമേഷൻ സന്ദേശം നിങ്ങളുടെ ഫോണിലേക്ക് എത്തും.

' മറ്റ് ജില്ലകളിൽ നിന്നടക്കം വിനോദ സഞ്ചാരികൾ ആകാശയാത്ര ആസ്വദിക്കാൻ ധാരാളമായി എത്തുന്നുണ്ട്. മഴക്കാലം എത്തുന്നതോടെ ഡബിൾ ഡക്കറിലെ യാത്രയ്ക്ക് കൂടുതൽ ആളുകളെത്തുമെന്നാണ് പ്രതീക്ഷ. ഒരിക്കൽ യാത്ര ചെയ്തവർ വീണ്ടുമെത്തുന്നു എന്നതാണ് ശ്രദ്ധേയം' . കെ.രാഹുൽ, സർവീസ് കോ ഓർഡിനേറ്റർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL