SignIn
Kerala Kaumudi Online
Monday, 25 May 2026 6.52 AM IST

രാമനാട്ടുകര വായനശാല വാർഷികാഘോഷം

lockel
​രാമനാട്ടുകര വായനശാല 70-ാം വാർഷികാഘോഷ സമാപനം എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

​രാമനാട്ടുകര ​: രാമനാട്ടുകര വായനശാല 70-ാം വാർഷികാഘോഷ സമാപനം എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.​ സ്വാഗതസംഘം ചെയർമാൻ പി.കെ.നാരായണൻ അ​ദ്ധ്യക്ഷത വഹിച്ചു. മത്സര വിജയികൾക്ക് ​രാമനാട്ടുകര മുനിസിപ്പൽ ​ ചെയർപേഴ്‌സൺ എം.കെ.മുഹമ്മദലി കല്ലട സമ്മാനദാനം നിർവഹിച്ചു.​മുനിസിപ്പൽ സ്ഥിരം സമിതി അ​ദ്ധ്യക്ഷ​ൻ കെ.പി.നാസർ, കൗൺസിലർ​മാരായ വാഴയിൽ ബാലകൃഷ്ണൻ, എം.കെ.രാജീവ് കുമാർ, പി.പി.ഹാരിസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സുരേഷ് ബാബു, വായനശാല പ്രസിഡന്റ് പി.ശിവദാസൻ, സെക്രട്ടറി ടി.പി.കൃഷ്ണൻ, സുവനീർ കമ്മിറ്റി ചെയർമാൻ ഡോ. സി.സേതുമാധവൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സുനിൽകുമാർ പരിയാപുരത്ത്, വനിതാ വേദി ചെയർപേഴ്സൺ ലക്ഷ്മി മേനോൻ, ബാലവേദി പ്രസിഡന്റ് അധിക പി.സുനിൽ എന്നിവർ പ്രസംഗിച്ചു.കലാസന്ധ്യ, കെ.പി.രഘുനാഥ് സംവിധാനം ചെയ്ത മത്തായിയുടെ മരണം നാടകം, ആവള കമ്പനി കലാകേന്ദ്രം അവതരിപ്പിച്ച നാട്ടരങ്ങ്, നാടൻപാട്ടും ദൃശ്യാവിഷ്കാരവും എന്നിവ അരങ്ങേറി.

​​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL