SignIn
Kerala Kaumudi Online
Monday, 25 May 2026 6.52 AM IST

കേരളകൗമുദി 'ആരോഗ്യം ആനന്ദം'ശ്രദ്ധേയം ഇൻഷ്വറൻസ് പദ്ധതി എല്ലാവരിലുമെത്തണം:എം.കെ രാഘവൻ

eee
കേ​ര​ള​കൗ​മു​ദി​ ​സം​ഘ​ടി​പ്പി​ച്ച​ ​ആ​രോ​ഗ്യ​ ​ബോ​ധ​വ​ത്ക​ര​ണ​ ​സെ​മി​നാ​റി​ൽ​ ​ഡോ.​ഫെ​ബി​നെ​ ​(​മേ​യ്ത്ര​ ​ഹോ​സ്പി​റ്റ​ൽ​)​ ​എം.​കെ​ ​രാ​ഘ​വ​ൻ​ ​എം.​പി​ ​കേ​ര​ള​കൗ​മു​ദി​ ​എ​ക്സ​ല​ൻ​സ് ​അ​വാ​ർ​ഡ് ​ന​ൽ​കി​ ​ആ​ദ​രി​ക്കു​ന്നു

കോഴിക്കോട്: കേരളകൗമുദി സംഘടിപ്പിച്ച 'ആരോഗ്യം ആനന്ദം' ആരോഗ്യ ബോധവത്ക്കരണ സെമിനാർ ശ്രദ്ധേയമായി. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ചികിത്സാ രംഗത്ത് സാധാരണക്കാരും പാവപ്പെട്ടവരും നേരിടുന്ന കടുത്ത സാമ്പത്തിക വെല്ലുവിളികളാണ് സെമിനാറിലെ പ്രധാന ചർച്ചാവിഷയമായത്.​ കൊവിഡ് കാലഘട്ടത്തിൽ സാധാരണക്കാർ നേരിട്ട ദുരിതങ്ങൾ എം.കെ. രാഘവൻ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ ആശുപത്രി ബില്ലുകൾ സാധാരണ കുടുംബങ്ങളെ തകർക്കുന്ന അവസ്ഥയാണ്. പ്രസവത്തിന് പോലും ലക്ഷങ്ങൾ ഈടാക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും പ്രത്യേക 'ഹെൽത്ത് കാർഡ്' നിർബന്ധമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇൻഷുറൻസ് പദ്ധതികൾ എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മേയർ ഒ സദാശിവൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്മില്ലിമോഹൻ, ഡി.എം.ഒ ഡോ.രാജാറാം മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ മേഖലയിലെ പ്രശസ്തരായ ഡോ. ഫെബിൻ അഹമ്മദ് പി.ഐ(മേയ്ത്ര ഹോസ്പിറ്റൽ), കലാമണ്ഡലം അശ്വതി(അശ്വതീസ് ക്ലാസിക്കൽ ജംസ്), ഡോ. സജ്‌ന വിപിൻ (സഹ്യ ആയുർവേദ), ഡോ. റഫീഖ് വി (ഗുഡ് ലെെഫ് ആയുർവേദ) എന്നിവരെ ആദരിച്ചു. അനിൽ കുമാർ (കൗമുദി ടി.വി ) അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി സർക്കുലേഷൻ മാനേജർ റഷീദ് സി.കെ സ്വാഗതവും പരസ്യ മാനേജർ ശ്രീജിത്ത് മോഹൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL