SignIn
Kerala Kaumudi Online
Monday, 25 May 2026 8.31 AM IST

പുൽപ്പള്ളിയെ ഭക്തിസാന്ദ്രമാക്കി ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സമർപ്പണം

thushar
പുൽപ്പളളി ഗുരദേവ ക്ഷേത്ര സമർപ്പണ ചടങ്ങ് എസ്.എൻ.ഡി.പി.യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പളളി നിർവ്വഹിക്കുന്നു

പുൽപ്പള്ളി: പീതവർണ്ണ പതാകകളാൽ അലംകൃതമായ പുൽപ്പള്ളി നഗരത്തെ ഭക്തിസാന്ദ്രമാക്കി ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സമർപ്പണം നടന്നു. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ക്ഷേത്ര സമർപ്പണ കർമ്മം നിർവഹിച്ചു. ദേവപ്രശ്നവിധി പ്രകാരം കൃഷ്ണശിലയിൽ മനോഹരമായി പണി പൂർത്തീകരിച്ച ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മങ്ങൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ബ്രഹ്മശ്രീ ശിവ ബോധാനന്ദ സ്വാമികൾ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുമരകം എം.എൻ. ഗോപാലൻ തന്ത്രികൾ, ബ്രഹ്മശ്രീ പ്രേമാനന്ദ സ്വാമികൾ എന്നിവരുടെയും, ക്ഷേത്രം മേൽശാന്തിമാരായ രാജു ശാന്തി പാല, ഷാജി ശാന്തി ആലമറ്റത്തിൽ എന്നിവരുടെയും മുഖ്യ കാർമികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാക്കിയത്.

ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ എൻ.കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് അഹോരാത്രം പ്രവർത്തിച്ച വ്യക്തികളെ ചടങ്ങിൽ തുഷാർ വെള്ളാപ്പള്ളി ആദരിച്ചു. നെടുമങ്ങാട് രാജേഷ്, സുരേഷ് നീലഗിരി, എസ്.എൻ.ഡി.പി യോഗം കൽപ്പറ്റ യൂണിയൻ പ്രസിഡന്റ് കെ.ആർ. കൃഷ്ണൻ, ബത്തേരി യൂണിയൻ ചെയർമാൻ അഡ്വ. എൻ.കെ. ബാബുരാജ്, എം. മോഹനൻ, ബിന്ദുരാജ് പുതശ്ശേരിയിൽ, വനിതാ സംഘം ജില്ലാ കോർഡിനേറ്റർ രോഹന ബിജു, മുൻയൂണിയൻ ഭാരവാഹികളായ എൻ. വാമദേവൻ, കെ.എസ്. സാബു കണ്ണക്കാപറമ്പിൽ, മാനന്തവാടി ക്ഷേത്ര പ്രസിഡന്റ് കെ.എ. രാമൻ, സി.ഡി. ദീപേഷ് തൃശ്ശിലേരി, മിനി ശിവരാജൻ, രാജേഷ് കൊല്ലപ്പള്ളി, സതീഷ് സീതാലയം, ക്ഷേത്ര നിർമ്മാണ കമ്മിറ്റി വൈസ് പ്രസിഡന്റ് എ.ആർ. കരുണാകരൻ എന്നിവർ പ്രസംഗിച്ചു. കൺവീനർ സജി കോടിക്കുളത്ത് സ്വാഗതം പറഞ്ഞു. സമർപ്പണത്തോടനുബന്ധിച്ച് നടന്ന വിപുലമായ അന്നദാനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. വൈകീട്ട് അരങ്ങേറിയ മെഗാ തിരുവാതിരകളിയും രാത്രി നടന്ന ഗാനമേളയും ചടങ്ങിന് മിഴിവേകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL