SignIn
Kerala Kaumudi Online
Monday, 25 May 2026 7.39 AM IST

ജൈവ തണ്ണിമത്തൻ വിളവെടുപ്പ്

img
ജൈവ തണ്ണി മത്തൻ വിളവെടുപ്പ് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷജിന കൊടക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു

വടകര: കേരള ജൈവ കർഷക സമിതി ഒഞ്ചിയം വില്ലേജ് കമ്മിറ്റിയുടെ കീഴിൽ വയൽവെളിച്ചം ജൈവ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ തണ്ണിമത്തൻ കൃഷി വിളവെടുത്തു. ഒഞ്ചിയം പുതിയെടുത്ത് താഴ വയലിലാണ് ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റേയും ഒഞ്ചിയം കൃഷിഭവന്റേയും സഹകരണത്തോടെ ഒന്നര ഏക്കറോളം സ്ഥലത്ത് തണ്ണിമത്തൻ കൃഷി നടത്തിയത്. വിളവെടുപ്പ് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജൗഹർ വെള്ളികുളങ്ങര അദ്ധ്യക്ഷത വഹിച്ചു. പി ശ്രീജിത്ത്, നിഷ കഴകപ്പുരയിൽ, രതീദേവി, പ്രജിഷ, വി.എസ് അതുൽ, പത്മനാഭൻ കണ്ണമ്പ്രത്ത്, ടി.കെ ഭാസ്കരൻ, കെ.വി രാജേന്ദ്രൻ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, VILAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL