SignIn
Kerala Kaumudi Online
Monday, 25 May 2026 9.21 AM IST

ഇനി 9 ദിവസം: പ്രചാരണത്തിന് നേതാക്കളെത്തും

kkij
ഇനി 9 ദിവസം: പ്രചാരണത്തിന് നേതാക്കളെത്തും

രാഹുലും പ്രിയങ്കയുമെത്തും, എം.എ.ബേബി ഇന്ന്, മുഖ്യമന്ത്രി 2ന്

എൽ.ഡി.എഫ് റാലികൾ ഇന്ന് തുടങ്ങും

കോഴിക്കോട്: തിരഞ്ഞെടുപ്പിന് ഒമ്പത് ദിവസം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാർത്ഥികൾ. പലരും ആദ്യഘട്ട പര്യടനം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് കട‌ന്നു. ഒന്നാം ഘട്ടം പൂർത്തിയാക്കാത്തവർ ഉടൻ പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാനാെരുങ്ങുകയാണ്. അടുത്ത ദിവസങ്ങളിൽ പ്രമുഖ നേതാക്കൾ ജില്ലയിലെത്തും. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി ലോക്സസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ പ്രസംഗിക്കും.സമയം തീരുമാനിച്ചിട്ടില്ല. തൊട്ടടുത്ത ദിവസങ്ങളിലായി പ്രിയങ്ക ഗാന്ധി, കണ്ണാടകം, തെലങ്കാന, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാർ, സച്ചിൻ പെെലറ്റ്, ഇമ്രാൻ പ്രതാപ്, ഡി.കെ ശിവകുമാർ തുടങ്ങിയവരും എത്തിയേക്കും.

ഉത്തര മലബാറിലെ പ്രചാരണ പരിപാടികൾക്കായി പ്രധാനമന്ത്രിയെ എത്തിക്കാനുള്ള ശ്രമത്തിലാണ് എൻ.ഡി.എ. അമിത് ഷാ, ഖുശ്ബു ഉൾപ്പെടെയുള്ളവരുമെത്തും. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽ.ഡി.എഫ് റാലികൾ ഇന്ന് തുടങ്ങും. സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ രണ്ടിന് പ്രചാരണ പരിപാടികളിൽ പ്രസംഗിക്കും. ജോൺ ബ്രിട്ടാസ് എം.പി ഏപ്രിൽ ഒന്നിന് രാവിലെ 9.30ന് കോഴിക്കോട് ‌ടൗൺ, 12ന് ബേപ്പൂർ, വൈകിട്ട് നാലിന് ബാലുശ്ശേരി, വൈകിട്ട് 5.30ന് തിരുവമ്പാടി എന്നിവിടങ്ങളിൽ പ്രസംഗിക്കും. സി.പി.എം നേതാവ് വൃന്ദ കാരാട്ട് ഏപ്രിൽ മൂന്നിന് രാവിലെ 11ന് വടകര, വൈകിട്ട് നാലിന് എലത്തൂർ, ആറിന് ബാലുശേരി എന്നിവിടങ്ങളിൽ പ്രസംഗിക്കും.

പ്രകാശ് കാരാട്ട് നാലിന് ജില്ലയിൽ

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ ഏപ്രിൽ മൂന്നിന് രാവിലെ 11ന് കൊടുവള്ളിയിൽ പ്രസംഗിക്കും. വൈകിട്ട് നാലിന് തിരുവമ്പാടിയിലും ആറിന് ബേപ്പൂരിലും പ്രസംഗിക്കും. മുതിർന്ന സി.പി.എം നേതാവ് പ്രകാശ് കാരാട്ട് ഏപ്രിൽ നാലിന് രാവിലെ 11ന് കൊടുവള്ളി, വൈകിട്ട് നാലിന് വടകര, ആറിന് പേരാമ്പ്ര എന്നിവിടങ്ങളിൽ പ്രസംഗിക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ മൂന്നിന് വൈകിട്ട് അഞ്ചിന് ഉള്ള്യേരിയിൽ പ്രസംഗിക്കും.

മുഖ്യമന്ത്രിയുടെ പരിപാടി ഏപ്രിൽ 2

ബേപ്പൂർ രാവിലെ 11ന്

കുന്ദമംഗലം വെെകിട്ട് 4ന്

കോഴിക്കോട് ബീച്ച് വെെകിട്ട് 5ന്

പുറമേരി രാത്രി ഏഴിന്

എം.എ ബേബി ഇന്ന് ജില്ലയിൽ

കുറ്റ്യാടി കുട്ടോത്ത് കാവ് രാവിലെ 11ന്

പേരാമ്പ്ര ചെറുവണ്ണൂർ ഉച്ചകഴിഞ്ഞ് 3ന്

നടുവണ്ണൂർ വെെകിട്ട് 5ന്

പയ്യോളി വെെകിട്ട് 6ന്

തേജസ്വി യാദവ് നാളെ എത്തും

എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് ആർ.ജെ.ഡി ദേശീയ വർക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ് നാളെ എത്തും. രാത്രി ഏഴിന്പൊ ന്നാനി ബസ്റ്റാൻഡ് പരിസരത്ത് എം.കെ സക്കീറിന്റെ പര്യടനത്തിൽ പ്രസംഗിക്കുമെന്ന് എം.വി ശ്രേയാംസ്‌കുമാർ അറിയിച്ചു. ഏപ്രിൽ ഒന്നിന് വൈകിട്ട് നാലിന് പേരാമ്പ്രയിൽ ടി.പി രാമകൃഷ്ണന്റെ പ്രചാരണത്തിലും 5.30ന് വടകര മണ്ഡലത്തിൽ ഓർക്കാട്ടേരിയിൽ എം.കെ ഭാസ്കരന്റെ പ്രചാരണത്തിലും പങ്കെടുക്കും. ഏപ്രിൽ രണ്ടിന് രാവിലെ 11ന് ബേപ്പൂർ മണ്ഡലത്തിലെ കുണ്ടായിത്തോടിൽ മുഹമ്മദ് റിയാസിൻറെ തിരഞ്ഞെടുപ്പ് റാലിയിലും 6.30ന് മുക്കത്ത് ലിന്റോ ജോസഫിന്റെ പര്യടനത്തിലും പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL