SignIn
Kerala Kaumudi Online
Monday, 25 May 2026 7.39 AM IST

കോഴിക്കോട്ടെ കോട്ടയിൽ വിള്ളൽവീഴ്ത്തുമോ എൻ.ഡി.എ?

nda
nda

കൊയിലാണ്ടി-സി.ആർ പ്രഫുൽകൃഷ്ണൻ ( ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ്)
പേരാമ്പ്ര- എ.മോഹനൻ (ബി.ജെ.പി.മേഖല ജനറൽ സെക്രട്ടറി)
ബാലുശ്ശേരി- സി.പി.സതീശൻ (ബി.ജെ.പി റൂറൽ ജില്ലാ വൈസ് പ്രസിഡന്റ്)
എലത്തൂർ-ടി.ദേവദാസ് (ബി.ജെ.പി റൂറൽ ജില്ലാ പ്രസിഡന്റ്)
കോഴിക്കോട് നോർത്ത് -നവ്യഹരിദാസ് ( മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ്)
കോഴിക്കോട് സൗത്ത് -ടി.റനീഷ് (യുവമോർച്ച ജില്ലാ പ്രസിഡന്റ്)
ബേപ്പൂർ-കെ.പി.പ്രകാശ് ബാബു (ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ്)
കുന്ദമംഗലം- വി.കെ.സജീവൻ (ബി.ജെ.പി സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ)
തിരുവമ്പാടി-സണ്ണി തോമസ് (ട്വന്റി-20 മലബാർ മേഖല കോ-ഓർഡിനേറ്റർ)
കൊടുവള്ളി- ഗിരി പാമ്പനാൽ (ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ്)

നാദാപുരം-സി.പി.വിപിൻചന്ദ്രൻ (ബി.ജെ.പി നോർത്ത് ജില്ലാട്രഷറർ)

വടകര-കെ.ദിലീപ് (ബി.ജെ.പി നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി)

കുറ്റ്യാടി-രാംദാസ് മണലേരി (കിസാൻമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി)



കോഴിക്കോട്: കോഴിക്കോട്ടെ പ്രധാന മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെങ്കിലും വലിയ പ്രതീക്ഷയിലാണ് ബി.ജെ.പി.നേതൃത്വം നൽകുന്ന എൻ.ഡി.എ. തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിൽ ബി.ജെ.പി കാണിച്ച മിന്നുന്ന മുന്നേറ്റത്തിന്റെ അവസരം മുതലാക്കി കളം പിടിക്കാനാണ് ബി.ജെ.പി-എൻ.ഡി.എ നേതൃത്വത്തിന്റെ നീക്കം.

കോഴിക്കോട് കോർപ്പറേഷനിൽ ഒന്നുമില്ലാത്തിടത്ത് നിന്ന് ഏഴുസീറ്റ് പിടിച്ചായിരുന്നു കഴിഞ്ഞ തവണ ബി.ജെ.പി മുന്നേറ്റം. ഇത്തവണ അത് 13 ആക്കി ഉയർത്തിയതിന്റെ ആത്മ വിശ്വാസത്തിലാണ് നേതൃത്വം. കേരളത്തിൽ ബി.ജെ.പിയുടെ എ.ക്ലാസ് മണ്ഡലത്തിലൊന്ന് കോഴിക്കോട് നോർത്താണ്. നിലവിൽ കോർപ്പറേഷൻ കൗൺസിലറും മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റുമായ നവ്യ ഹരിദാസാണ് അവിടെ സ്ഥാനാർത്ഥി. ബി.ജെ.പിയുടെ കോഴിക്കോട്ടെ ജനകീയ മുഖം. സിറ്റിംഗ് എം.എൽ.എയും സി.പി.എം നേതാവുമായ തോട്ടത്തിൽ രവീന്ദ്രനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസിൽ നിന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ജയന്തും ജനവിധി നേടുന്നു. കോഴിക്കോട്ട് ബി.ജെ.പി ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലമാണിത്. അതുപോലെ കോഴിക്കോട് സൗത്തിൽ മത്സരിക്കുന്ന കോർപ്പറേഷൻ കൗൺസിലർ കൂടിയായ യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.റനീഷിലൂടെ ആ മണ്ഡലവും പിടിക്കാനാവുമോ എന്ന ശ്രമവും ഊർജിതമാണ്. ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസും പി.വി.അൻവറുമായിട്ടാണ് പ്രധാന മത്സരമെങ്കിലും ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റായ പ്രകാശ് ബാബുവിന് അവിടെ വലിയ ഓളമുണ്ടാക്കാനാവുമെന്നും നേതാക്കൾ അവകാശപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL