SignIn
Kerala Kaumudi Online
Monday, 25 May 2026 6.52 AM IST

റിപ്പബ്ലിക് സദസ് സംഘടിപ്പിച്ചു

kunnamangalamnews
പയമ്പ്ര അരുണോദയം വായനശാലയുടെ റിപ്പബ്ലിക് സദസ് ലൈബ്രറി കൗൺസിൽ മേഖല സമിതി കൺവീനർ കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

പയമ്പ്ര: വിജ്ഞാന വികസനം തുടരട്ടെ, സൗഹൃദവും സാഹോദര്യവും പുലരട്ടെ എന്നീ ആശയങ്ങൾ ഉയർത്തി പയമ്പ്ര അരുണോദയം വായനശാല റിപ്പബ്ലിക് സദസ് നടത്തി. ലൈബ്രറി കൗൺസിൽ മേഖല സമിതി കൺവീനർ കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. റിസോഴ്സ്‌പേഴ്സൺ പി.എം രത്നാകരൻ വിഷയാവതരണം നടത്തി. എം. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം വി. സരിത മുഖ്യാതിഥിയായി. പി. ശ്രീനിവാസൻ നായർ സ്വാഗതം പറഞ്ഞു. കെ.സി. ഭാസ്കരൻ, കെ.എം. മാധവൻ, അനിഷ, സുനജ, രതീദേവി, നിധിൻ എന്നിവർ പ്രസംഗിച്ചു. കെ. ബാലകൃഷ്ണൻ നായർ സമ്മാനങ്ങൾ വിതരണം ചെയ്തു. അമ്മിണി, സുരേഷ്‌കുമാർ, രതീദേവി, സന്തോഷ്‌ കുമാർ, ശിവരാമൻ, ശ്രീനിവാസൻ നായർ, മാധവൻ, സരിത എന്നിവർ ഗാനോപഹാരം നടത്തി. യുവത സെക്രട്ടറി ഋഷിനന്ദ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL