SignIn
Kerala Kaumudi Online
Monday, 25 May 2026 8.38 AM IST

അംബേദ്കർ ജന്മദിനാഘോഷം

pushparchana
ഡോ.ബി.ആർ അംബേദ്കറുടെ135-ാം മത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഡി.എസ്.എസ്.പ്രവർത്തകർ ഇളമ്പള്ളി കവലയിലെ അംബേദ്കർപ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു.

വാഴൂർ: ഭരണഘടനാ ശില്പി ഡോ.ബി.ആർ അംബേദ്കറുടെ 135-ാം ജന്മദിനാഘോഷം ദളിത് സംയുക്ത സമിതി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു.
രാവിലെ ഇളമ്പള്ളി കവലയിലെ അംബേദ്കർ മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന ജന്മദിന സമ്മേളനം മുതിർന്ന പ്രവർത്തകൻ രാജു താന്നിവേലി ഉദ്ഘാടനം ചെയ്തു.സാബു പി. മാത്യു , ടി. ബി. മാത്യു , എം.ജെ ഫിലിപ്പ് ഷാജി തഴയ്ക്കൽ, പി.വൈ. ജോയി, ജോണി തോമസ് തുടങ്ങിയവർ സംസാരിച്ചു
രാജ്യം സ്വതന്ത്രമായി ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജാതി വിവേചനവും ദളിതർക്ക് നേരെ അതിക്രമങ്ങളും വർദ്ധിച്ചു വരുന്നതിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. മധുരവിതരണവും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL