
കണ്ണൂർ: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂർ മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെയും കാൻസർ വിമുക്തരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഫോർ ക്യാൻസർ കെയറിന്റെയും നേതൃത്വത്തിൽ ദ്വിദിന യോഗ പരിപാടികൾക്ക് തുടക്കമായി. പരിപാടികളുടെ ഉദ്ഘാടനം അഡ്വ.ടി.ഒ.മോഹനൻ എം.എൽ.എ നിർവഹിച്ചു. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡി.കൃഷ്ണനാഥ പൈ അദ്ധ്യക്ഷത വഹിച്ചു.എം.സി സി എസ് മെമ്പർമാരായ അഡ്വ.പി.മഹമൂദ്, മഹേഷ് ചന്ദ്ര ബാലിക, ആയുർവേദ കൺസൾട്ടന്റ് ഡോ.പി.ശ്രീലക്ഷ്മി, ഫോഴ്സ് കൺവീനർ പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.സി.സി.എസ് മെമ്പർ കെ.എൻ.പുഷ്പലത സ്വാഗതവും ട്രഷറർ ടി.എം.ദിലീപ് കുമാർ നന്ദിയും പറഞ്ഞു. കാൻസർ രോഗവിമുക്തർക്കായുള്ള പ്രത്യേക യോഗ ബാച്ചും ഇതോടനുബന്ധിച്ച് തുടങ്ങി. ഡോ.ഹർഷ ഗംഗാധരൻ, യോഗ വിദഗ്ധ ടി.കെ.ദീപ്തി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |