SignIn
Kerala Kaumudi Online
Saturday, 13 June 2026 8.17 PM IST

കണ്ണൂരിൽ ദുരൂഹസാഹചര്യത്തിൽ കാർ; ഉള്ളിൽ രക്തക്കറ, സമീപത്ത് സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്‌ത്രങ്ങൾ

READ ENGLISH VERSION
car

കണ്ണൂർ: ആളൊഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ നിർത്തിയിട്ട കാറിൽ രക്തക്കറ. കണ്ണൂർ പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് സംഭവം. കാറിന് സമീപത്തായി സ്‌ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ വസ്‌ത്രങ്ങളും ബാഗുകളും ചെരുപ്പുകളുമെല്ലാം ചിന്നിച്ചിതറി കിടക്കുന്നുണ്ട്.

തലശേരി രജിസ്‌ട്രേഷനിലുള്ള ഗ്രാൻഡ് വിറ്റാര കാറാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. കാറിന്റെ മുൻഭാഗം ഇടിച്ച് തകർന്ന നിലയിലാണ്. രാവിലെ നടക്കാനെത്തിയവരാണ് കാർ കണ്ടത്. ഉടൻതന്നെ ഇവർ പൊലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നും ഇതിൽ ഉണ്ടായിരുന്നവർ ആരൊക്കെയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR, CAR, BLOOD STAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA