SignIn
Kerala Kaumudi Online
Monday, 25 May 2026 8.40 AM IST

പയ്യന്നൂരിലെ അക്രമം: 5 സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

pyr

പയ്യന്നൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന ടി.പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാറിന് തീവയ്ക്കുകയും ചെയ്ത കേസിൽ സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ അഞ്ച് പേർ അറസ്റ്റിൽ. അജയ്, കൃഷ്ണ, അശ്വിൻ, സുനാജ്, സുജിത് എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റു ചെയ്തത്.

പയ്യന്നൂർ മണ്ഡലത്തിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിലാണ് സി.പി.എം ബ്രാഞ്ചംഗം കൂടിയായ മാവിച്ചേരിയിലെ ടി. പുരുഷോത്തമന്റെ കാർ കത്തിക്കുകയും വീട് ആക്രമിക്കുകയും ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് ടി. പുരുഷോത്തമന്റെ വീടിനു നേരെ ആക്രമണമുണ്ടായത്.

വി. കുഞ്ഞികൃഷ്‌ണനെ അനുകൂലിക്കുന്നവരുടെ വീടുകൾക്കും സ്വത്തു വകകൾക്കും നേരെ വ്യാപകമായ ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പയ്യന്നൂരിലുണ്ടായത്. പേരൂലിൽ എം.കെ നാരായണന്റെ കാർ കത്തിക്കാൻ ശ്രമം നടക്കുകയും കുഞ്ഞികൃഷ്ണന്റെ കൃഷി സ്ഥലത്തെ മഴമറകളും മതിൽക്കെട്ടും തകർക്കുകയും ചെയ്‌തിരുന്നു. ഈ സംഭവങ്ങളിലും പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ശനിയാഴ്ച എ.ഡി.എം വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിനു ശേഷം പയ്യന്നൂരിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL