
കാലടി: മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്ത്, ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, ഗവ. ആയുർവേദ ഡിസ്പൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ യോഗ ദിനാചരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലോമി ടോമി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജോളി അദ്ധ്യക്ഷയായി. വിവിധ വാർഡുകളിൽ പ്രവർത്തിക്കുന്ന യോഗ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സമൂഹ യോഗ, യോഗ ഡാൻസ്, യോഗ പോസ്റ്റർ പ്രദർശനം, യോഗ ദിന സന്ദേശം, അവയർനെസ് ക്ലാസ് എന്നിവ നടന്നു. കെ.ടി. സലി, ഡോ. വി.എൻ. രശ്മി, ഡോ. ശ്രുതി, യോഗ ഇൻസ്ട്രക്ടർ സൗമ്യ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |