SignIn
Kerala Kaumudi Online
Sunday, 21 June 2026 6.54 PM IST

കടാതി ഗവ. യു.പി സ്കൂളിന് പുസ്തകങ്ങൾ

vayana

മൂവാറ്റുപുഴ: പി.എൻ. പണിക്കരുടെ ഓർമ്മ ദിനമായ വായന ദിനത്തിൽ കടാതി ഗവ. യു.പി സ്കൂളിന് മൂവാറ്റുപുഴ മുൻ എം.എൽ.എ എൽദോ എബ്രഹാം പുസ്തകങ്ങൾ കൈമാറി. സ്കൂളിൽ നടന്ന വായന ദിനാചരണ പരിപാടി എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രിയ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക ജോഷി ജോർജ്, ഗ്രാമപഞ്ചായത്ത്അംഗം മഞ്ജു ബിനോയ്, ബി. അശ്വതി, സി.ജെ. ബാബു, കെ.വി. എബ്രഹാം എന്നിവർ പ്രസംഗിച്ചു. വായന ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിന് ജോയൽ എബ്രഹാം, അഡോൺസ് ബിനോയ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL