SignIn
Kerala Kaumudi Online
Friday, 26 June 2026 3.09 AM IST

'പ്രിയദർശിനി'യുടെ വരവിൽ തകർന്ന് സ്വകാര്യബസ് മേഖല

ആലപ്പുഴ: പ്രിയദർശിനി സൗജന്യയാത്ര വന്നതോടെ തകർന്ന് തരിപ്പണമായി നഗരത്തിലെ സ്വകാര്യ ബസ് മേഖല. രാവിലെയും വൈകിട്ടും മാത്രം കുറച്ച് തിരക്കുള്ളത് ഒഴിച്ചാൽ ബാക്കി സമയങ്ങളിൽ കാലിയായാണ് ബസുകൾ സർവീസ് നടത്തുന്നത്. മേഖലയ്ക്ക് മേൽ സുനാമി വീശി അടിച്ചതുപോലെയാണ് സർക്കാരിന്റെ പ്രഖ്യാപനമെന്ന് ഉടമകൾ പറയുന്നു. ഈ നയം തുടർന്നാൽ സ്വകാര്യ ബസ് വ്യവസായം സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടേക്കും.

ബദൽ മാർഗമായി സ്വകാര്യബസുകളിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ അടിസ്ഥാനത്തിൽ സീറോ ടിക്കറ്റുകൾ സ്ത്രീകൾക്ക് അനുവദിച്ച് റി ഇംമ്പേഴ്‌സ്‌മെന്റ് നടത്തണമെന്നും വിദ്യാർത്ഥികളുടെ സൗജന്യയാത്രാനിരക്കിൽ കാലോചിതമായ വർദ്ധനവും നികുതിയിളവും ഡീസൽ സബ്‌സിഡിയും ഏർപ്പെടുത്തണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു.

വരുമാനം കുത്തനെ ഇടിഞ്ഞു

 8000 രൂപ വരെ വരുമാനം ലഭിച്ചിരുന്നിടത്ത് 5000രൂപ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്

 തിങ്കളാഴ്ച ദിവസം മാത്രമാണ് അല്പമെങ്കിലും വരുമാനം ലഭിക്കുന്നത്.

 ഒരു ബസിന് 60-80 ലിറ്റർ ഡീസൽ വേണം. ഇതിന് തന്നെ 6000-8000 രൂപ വേണം.

ജില്ലയിൽ 450 സ്വകാര്യബസുകളാണ് സർവീസ് നടത്തുന്നത്

മേഖല കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലാണ്. ഡീസൽ ചെലവിനുള്ള പണം പോലും ലഭിക്കുന്നില്ല. മന്ത്രിമാരുമായി ചർച്ച നടത്തിയ ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും

- പി.ജെ.കുര്യൻ, ജില്ലാ പ്രസിഡന്റ് , കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL