SignIn
Kerala Kaumudi Online
Friday, 26 June 2026 3.08 AM IST

'വ്യാജ സർട്ടിഫിക്കറ്റിൽ ഡിവൈ.എസ്.പി നിയമനം നേടിയവരെ പിരിച്ചുവിടണം'

1

തൃശൂർ: പി.എസ്.സി നടത്തിയ ഡിവൈ.എസ്.പി ട്രെയിനി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിൽ, വ്യാജ പട്ടികജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയവരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. ഇത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രിക്കും ദേശീയ പട്ടികജാതി കമ്മിഷനും പരാതി നൽകി.

ജൂൺ അഞ്ചിന് നടന്ന നിയമനത്തിൽ ഇതര വിഭാഗങ്ങളിൽപ്പെട്ടവരാണ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയത്. മതിയായ പരിശോധനകളില്ലാതെ സർട്ടിഫിക്കറ്റുകൾ അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം, വ്യാജ സർട്ടിഫിക്കറ്റുകൾ റദ്ദാക്കണം.

മതം മാറിയവർക്ക് പട്ടികജാതി സർട്ടിഫിക്കറ്റ് നൽകുമ്പോൾ കർശന പരിശോധന വേണമെന്ന 2026ലെ സുപ്രീം കോടതി വിധി പാലിക്കപ്പെടുന്നില്ലെന്നും ഷാജുമോൻ വട്ടേക്കാട് കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL