തൃപ്പൂണിത്തുറ: എരൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. എരൂർ കോഴിവെട്ടുംവെളി ഭാഗത്തെ രണ്ട് വാടകവീടുകളിലായി താമസിച്ചിരുന്ന ആറുപേരെയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം സ്പെഷ്യൽ ബ്രാഞ്ച്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്, നേവി ഇന്റലിജൻസ് വിംഗ് എന്നിവർ നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്.
മെയ്ദി ഹസൻ (32), മുഹമ്മദ് ആസിം (39), തരേഖ് (21), സോഖിർ (17), മുഹമ്മദ് സൊഹൈൽ (33), റക്കീബ് ഷാ എന്നിവരാണ് അറസ്റ്റിലായത്. വർഷങ്ങളായി എരൂരിലും പരിസര പ്രദേശങ്ങളിലും ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ജോലി ചെയ്യുകയായിരുന്നു ഇവർ. രണ്ടു പേർ സഹോദരങ്ങളാണ്. പിടിയിലായവരെ ഹിൽപാലസ് പോലീസിന് കൈമാറി. ആറുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |