കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭാ പരിധിയിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് നിവേദനം നൽകി. സ്ഥലപരിമിതി മൂലം കോടതികളുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. ആധുനിക സംവിധാനങ്ങളോടെയുള്ള കോടതി സമുച്ചയം നഗരസഭയിൽ തന്നെ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. കൊടുങ്ങല്ലൂർ പൗരസമിതി സെക്രട്ടറി സി.എസ്. തിലകൻ, അപ്ലിക്കന്റ്സ് ആൻഡ് കൺസ്യൂമേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ. അബ്ദുൾ കാദർ കണ്ണേഴത്ത് എന്നിവരാണ് മുഖ്യമന്ത്രി, റവന്യൂദ്ദേശ വകുപ്പ് മന്ത്രിമാർ, കൊടുങ്ങല്ലൂർ എം.എൽ.എ കൂടിയായ കായിക വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |