
ഏലൂർ: മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ ശ്രീഗംഗോത്രി വീട്ടിൽ അജയന്റെ വീടിന്റെ കാർ പോർച്ചിൽനിന്ന് മുപ്പത്തയ്യായിരംരൂപ വിലയുള്ള ഗിയർ സൈക്കിൾ മോഷ്ടിക്കാൻ ശ്രമംനടന്നു. അപരിചിതനായ ഒരാൾ ഗേറ്റ് തുറന്ന് കാർപോർച്ചിലേക്ക് കയറുന്നത് അടുക്കളയിൽ നിന്നിരുന്ന ഗൃഹനാഥയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ആരാണെന്ന് ഉച്ചത്തിൽ ചോദിച്ചതോടെ സൈക്കിൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഭാരക്കൂടുതലുള്ള സ്ലൈഡർ ഗേറ്റ് പെട്ടെന്ന് തുറക്കാൻ കഴിയാതിരുന്നതും കള്ളന് തടസമായി. മോഷണം നടക്കാതിരുന്നതിനാൽ പൊലീസിൽ പരാതി നൽകിയില്ല. സി.സിടിവി കാമറയിൽ കള്ളന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |