SignIn
Kerala Kaumudi Online
Friday, 26 June 2026 3.05 AM IST

പാഴ്സൽ ആയി കഞ്ചാവ്; യുവാവ് പിടിയിൽ

ganja

കൊല്ലങ്കോട്: പോസ്റ്റ് ഓഫീസ് വഴി പാഴ്സലായി ഏഴ് കിലോ കഞ്ചാവ് മേഘാലയയിൽ നിന്ന് വരുത്തിയ പ്രതി പിടിയിൽ. പാലക്കാട് പുത്തൂർ വെള്ളോളി ലൈനിലെ വാടക വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്ന കൊല്ലങ്കോട് താടനാറ ത്രാമണി സ്വദേശി ജിജിറ്റ് (19) ആണ് പിടിയിലായത്. ചിറ്റൂർ എക്‌സൈസ് സർക്കിൾ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്സ് സ്‌പെഷ്യൽ സ്‌ക്വാഡും കൊല്ലങ്കോട് എക്‌സൈസും ത്രാമണി, പാലക്കാട് ടൗൺ ഭാഗങ്ങളിൽ പുലർച്ചെ ഒരേസമയം നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

 പിടികൂടിയത് സാഹസികമായി

ഫെബ്രുവരി നാലാം തിയ്യതി കൊല്ലങ്കോട് പോസ്റ്റ് ഓഫിസിൽ പാഴ്സൽ ആയി എത്തിയ 7 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി ജില്ലയിൽ എത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പുലർച്ചെ വീട് പരിശോധിക്കാനെത്തിയപ്പോൾ രണ്ടു വീടുകളിലുമായി ഇരുപതോളം നായകളെ തുറന്ന് വിട്ട അവസ്ഥയിലായിരുന്നു. വളരെ സാഹസികമായി പട്ടികൾക്ക് ബിസ്‌കറ്റും മറ്റും ഇട്ട് കൊടുത്ത് ശ്രദ്ധ തിരിച്ച ശേഷമാണ് എക്‌സൈസ് സംഘം അകത്ത് പ്രവേശിച്ചത്. ഇതിനിടയിൽ പ്രതി ടെറസ് വഴി ചാടി രക്ഷപ്പെടാനും ശ്രമം നടത്തി. മേഘാലയയിൽ നിന്ന് കഞ്ചാവ് അയച്ചവരെ കുറിച്ചും പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ എൻ.ജി.അജയകുമാർ, പി.കെ.മുഹമ്മദ് ഷഫീഖ്, ഇൻസ്‌പെക്ടർമാരായ അഭിലാഷ് , തൻസീൽ താഹ, ജിതിൻ, അജു, അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരായ മണി, സന്തോഷ്, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, ശിവകുമാർ, പി.ഓ ഗ്രേഡ് മാരായ നടേശ് കുമാർ, ജെ.രമേശ്, യാസർ അറഫാത്ത്, ഷിജു, അഭിലാഷ്,
സി.ഇ.ഒമാരായ സജിത്കുമാർ, പ്രസാദ്, അഭിലാഷ്, നൗഫൽ, വനിത സി.ഇ.ഒമാരായ ഷീജ, ധന്യ, സ്മിത, ഡ്രൈവർമാരായ എസ്.സാനി, രാധാകൃഷ്ണൻ, സുരേഷ്, വിനീഷ്, അനീഷ് എന്നിവരാണ് പരിശോധന നടത്തിയത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, EXCISE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY