SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.42 AM IST

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

kerala

കൊച്ചി: ഉപഭോക്താക്കൾക്ക് ആധുനിക രീതിയിലുള്ള കാഴ്ചാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി പുറത്തിറക്കിയ വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് എന്നിവരാണ് സ്മാർട്ട് ടിവി അവതരിപ്പിച്ചത്. പ്രാദേശിക ഉള്ളടക്കത്തിനു പുറമെ ലൈവ് ടെലിവിഷൻ ചാനലുകൾ, ഒടിടി പ്ലാറ്റുഫോമുകൾ, കായിക സംപ്രേക്ഷണം എന്നിവ ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാകുന്ന 'ഇന്റഗ്രേറ്റഡ് എന്റർടൈൻമെന്റ് ഇക്കോസിസ്റ്റം' രീതിയിലാണ് വി ഇസഡ് വൈ സ്മാർട്ട് ടിവികളുടെ രൂപകൽപന. സിനിമകൾക്കും മറ്റു പ്രോഗ്രാമുകൾക്കും തീയറ്റർ അനുഭവം ലഭിക്കുന്നതിനായി പ്രീമിയും ഡിസ്‌പ്ലേയും ആധുനിക ഓഡിയോ സംവിധാനവുമാണ് സ്മാർട്ട് ടിവിയിലുള്ളത്. 65 ഇഞ്ച് വരെയുള്ള പ്രീമിയം മോഡലുകൾ വിപണിയിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

ടെലിവിഷൻ സംബന്ധമായ മുഴുവൻ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുകയാണ് വി ഇസഡ് വൈ സ്മാർട്ട് ടിവി അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ പറഞ്ഞു. കേരളത്തിലെ ഉപഭോക്താക്കൾക്ക് സൗകര്യപ്രദവും തടസരഹിതവുമായ കാഴ്ചാനുഭവം ഇതിലൂടെ ഉറപ്പാക്കാനാകും. ഉപഭോക്തൃ ആവശ്യകതയ്ക്ക് അനുസൃതമായി, നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കുകയെന്ന കമ്പനിയുടെ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ് വി ഇസഡ് വൈ സ്മാർട്ട് ടിവികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക വിനോദ പ്രോഗ്രാമുകളോടൊപ്പം പ്രീമിയം സിനിമാറ്റിക് അനുഭവവും ഒരുപോലെ ആസ്വദിക്കുന്ന കേരളത്തിലെ ഉപഭോക്താക്കൾക്കിടയിൽ വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ജനപ്രീതി നേടുമെന്ന് ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് അഭിപ്രായപ്പെട്ടു. ആധുനിക ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കൾക്ക് അനുസൃതമായി നിർമിച്ച വി ഇസഡ് വൈ സ്മാർട്ട് ടിവികൾ, ഭാവി വിനോദ വിപണിയെ പുനനർനിർവചിക്കുമെന്നും സുഖ്‌പ്രീത് സിംഗ് കൂട്ടിച്ചേർത്തു. ഫിഫ ഫുട്ബോൾ ലോകകപ്പ് സമയക്രമത്തെ ഉൾപ്പെടുത്തി 'ഫിഫ ടു ഫിഫ' പ്രത്യേക വിനോദ പ്ലാനും ഡിഷ് ടിവി അവതരിപ്പിച്ചു. റീചാർജ്, അനുബന്ധ സേവനങ്ങൾ എന്നിവയ്ക്ക് താത്കാലിക തടസം നേരിടുന്ന സമയത്ത് പ്രധാന കായിക മത്സരങ്ങൾ നഷ്ടമാകാതിരിക്കാനുള്ള 'സ്പോർട്സ് ഓൾവേസ്-ഓൺ' ഫീച്ചരും വി ഇസഡ് വൈ സ്മാർട്ട് ടിവികളിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TECH, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY