SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.51 AM IST

ഡോ.അച്യുത് ശങ്ക‌ർ ഇന്ന് ചുമതലയേൽക്കും

achut

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷനായി കേരള സർവകലാശാല ബയോ ഇൻഫോമാറ്റിക്സ് പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്ന ഡോ.അച്യുത് ശങ്ക‌ർ എസ്. നായർ ഇന്ന് ചുമതലയേൽക്കും. മുഖ്യമന്ത്രിയാണ് കൗൺസിലിന്റെ അദ്ധ്യക്ഷൻ.

തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്, ബോംബെ ഐ.ഐ.ടി, എന്നിവിടങ്ങളിൽ നിന്ന് ബിരുദ, ബിരുദാനന്തര ബിരുദവും കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് എംഫിലും നേടി. കേരള സർവകലാശാലയിൽ നിന്ന് എൻജിനിയറിംഗിലും സംഗീതത്തിലും ഗവേഷണ ബിരുദങ്ങൾ നേടി. സി-ഡിറ്റ് ഡയറക്ടറായിരുന്നു. കൊറിയയിലെ സിയോൾ സർവകലാശാലയിലും ജപ്പാനിലെ ദൈത്തോ ബങ്ക സർവകലാശാലയിലും വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 25ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

വഞ്ചിയൂർ കയ്യാലം കുടുംബാംഗമാണ്. എം.ജി. സർവകലാശാല വൈസ് ചാൻസലറായിരുന്ന പരേതനായ ഡോ. എ. സുകുമാരൻ നായരുടെയും സ്കൂൾ അദ്ധ്യാപിക ആയിരുന്ന കോമളത്തിന്റെയും മകനാണ്. കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഹേമ രാമചന്ദ്രനാണ് ഭാര്യ. വിദ്യാർത്ഥികളായ ഗായത്രിശങ്കർ, ആദിത്യശങ്കർ എന്നിവരാണ് മക്കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA