SignIn
Kerala Kaumudi Online
Thursday, 25 June 2026 12.35 PM IST

പാചകം ചെയ്യാത്ത ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം; അറിയണം മൂന്ന് കാര്യങ്ങൾ

chicken

ഇടയ്ക്കിടെ മാർക്കറ്റിൽ കയറിയിറങ്ങുന്നത് തടയാൻ പലരും വീട്ടിൽ ആവശ്യത്തിൽ കൂടുതൽ ചിക്കൻ വാങ്ങി സൂക്ഷിക്കാറുണ്ട്. ഫ്രിഡ്ജിൽ സൂക്ഷിച്ച് പാചകം ചെയ്യുന്ന സമയത്താണ് ഇത് എടുക്കാറുള്ളത്. എന്നാൽ ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ആരോഗ്യത്തിന് ഇത് വലിയ ദോഷമായി മാറും. ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.


യുണെെറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികച്ചറിന്റെ ഫുഡ് സേഫ്റ്റി ആൻഡ് ഇൻസ്‌പെക്ഷൻ സർവീസ് പറയുന്നതനുസരിച്ച്, വാങ്ങിയ ഉടൻ ചിക്കൻ ഫ്രീസ് ചെയ്ത് 0°Fൽ തുടർച്ചയായി വച്ചാൽ ചിക്കൻ മാസങ്ങളോളം സൂക്ഷിക്കാം. എന്നാൽ വേവിച്ച ചിക്കനാണ് ഫ്രീസ് ചെയ്യുന്നതെങ്കിൽ അത് ആറുമാസത്തിനുള്ളിൽ ഉപയോഗിച്ചിരിക്കണം. പാചകം ചെയ്യാത്ത ചിക്കൻ സാധാരണയായി കേടാവാൻ കൂടുതൽ സമയം എടുക്കുന്നു.

ഏകദേശം ഒമ്പത് മാസം വരെ പാചകം ചെയ്യാത്ത ചിക്കൻ ഫ്രീസ് ചെയ്ത് സൂക്ഷിക്കാം. മുറിച്ച് കഷ്ണങ്ങളാക്കാത്ത ഒരു കോഴിയെ 12 മാസത്തോളം ഫ്രീസ് ചെയ്ത് സൂക്ഷിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഫ്രീസറിൽ സൂക്ഷിക്കാത്ത ചിക്കൻ രണ്ട് ദിവസത്തിനുള്ളിൽ ഉപയോഗിക്കണം. ഇല്ലെങ്കിൽ അത് ഗുണനിലവാരത്തെ ബാധിക്കുന്നു.

ചിക്കൻ എങ്ങനെ സൂക്ഷിക്കാം

അസംസ്കൃത ചിക്കൻ ഫ്രീസ് ചെയ്ത് മാസങ്ങളോളം സൂക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ചിക്കൻ ശരിയായി പായ്ക്ക് ചെയ്യേണ്ടത് അനിവാര്യമാണ്. ചിക്കൻ പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ നന്നായി പൊതിഞ്ഞ് ഒരു പ്ലാസ്റ്റിക് സിപ്പ് ടോപ്പ് ബാഗിൽ വയ്ക്കുക. കഴിയുന്നത്ര വായും ബാഗിൽ നിന്ന് നീക്കം ചെയ്യുക. എങ്കിൽ മാത്രമേ മാസങ്ങളോളം ചിക്കൻ കേടാകാതെ ഇരിക്കുകയുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHICKEN, FROZEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY