SignIn
Kerala Kaumudi Online
Saturday, 13 June 2026 10.07 PM IST

സംഗീതജ്ഞൻ കടവൂർ തുളസീധരൻ പിള്ള നിര്യാതനായി

kadavoor

വള്ളിക്കീഴ്: സംഗീതജ്ഞനും സംഗീതാദ്ധ്യാപകനുമായിരുന്ന കടവൂർ കെ.ആർ.തുളസീധരൻ പിള്ള (79) നിര്യാതനായി. തെക്കൻ കേരളത്തിലുടനീളം അഞ്ഞൂറോളം വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. ഓൾ ഇന്ത്യാ റേഡിയോയിൽ ബി ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. സ്വാതി തിരുന്നാൾ സംഗീത കോളേജിൽ വെച്ചൂർ ഹരിഹരസുബ്രഹ്മണ്യ അയ്യർ അടക്കമുള്ള പ്രഗത്ഭരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. പ്രശസ്‌ത സംഗീതജ്ഞൻ രവീന്ദ്രൻ മാസ്റ്റർ സഹപാഠിയായിരുന്നു. ഗാനഭൂഷണം പാസായി ഗാനപ്രവീണയ്ക്ക് തുടർപഠനം നടത്തുമ്പോൾ സംഗീതാദ്ധ്യാപകനായി ജോലി ലഭിച്ചു. തൃക്കടവൂർ കുരീപ്പുഴയാണ് ജന്മദേശം.വള്ളിക്കീഴ് പൂമുഖത്ത് ക്ഷേത്രത്തിന് സമീപം കളിലിൽ വീട്ടിലായിരുന്നു താമസം. ഭാര്യ: സൂര്യകുമാരിഅമ്മ. മക്കൾ: ടി.ശിവകുമാർ (സെക്രട്ടറി,തെക്കുംഭാഗം ഗ്രാമപഞ്ചായത്ത്), പ്രൊഫ. ടി.സന്തോഷ്‌കുമാർ (അസോ. പ്രൊഫ. കാർഷിക കോളേജ് വെള്ളായണി), ടി.സുമേഷ് കുമാർ. മരുമക്കൾ: ടി.ആർ. മഞ്ജു,വി.കെ.ശ്രീലത. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA