SignIn
Kerala Kaumudi Online
Saturday, 13 June 2026 10.33 PM IST

തേവര പാലത്തിൽ അപകടം; കൈവരി തകർത്ത് ലോറി തൂങ്ങിക്കിടക്കുന്ന നിലയിൽ

lorry

കൊച്ചി: എറണാകുളം തേവര പാലത്തിൽ ലോറി അപകടത്തിൽപ്പെട്ടു. പാലത്തിന്റെ കൈവരി തകർത്ത് ലോറി താഴേക്ക് തൂങ്ങിനിൽക്കുന്ന അവസ്ഥയിലാണ്. തോപ്പുംപടിയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് മാലിന്യം കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

തേവര ജംഗ്‌ഷന് സമീപം കുണ്ടന്നൂരിൽ നിന്ന് ഐലൻഡിലേക്ക് പോകുന്ന വഴിയിലാണ് പാലമുള്ളത്. ഈ പാലത്തിന്റെ കൈവരികൾ തകർത്താണ് ലോറി കായലിലേക്ക് തൂങ്ങിനിൽക്കുന്നത്. അപകടസമയം ലോറി ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇയാൾ ചാടി രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

ലോറിയുടെ പകുതിയോളം ഭാഗം കായലിലേക്ക് വീഴാറായ അവസ്ഥയിലാണ്. അപകടമുണ്ടായത് എങ്ങനെയെന്നത് വ്യക്തമല്ല. നിയന്ത്രണം നഷ്‌ടപ്പെട്ട് കൈവരി തകർത്തതാകാമെന്നാണ് പ്രാഥമിക നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, LORRY, THEVARA BRIDGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA