തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പി.എസ്.സി. പരീക്ഷാ വിഭാഗം അഡിഷണൽ സെക്രട്ടറി ആർ.ഹരിയെ പി.എസ്.സി സസ്പെൻഡ് ചെയ്തു. കേസിൽ ഹരിയെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തതിന് പിന്നാലെയാണ് നടപടി. കേസിൽ പ്രതി ചേർക്കപ്പെട്ട പി.എസ്.സി മുൻ ഉദ്യോഗസ്ഥൻ പി. സതീഷിന്റെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കും. ആസൂത്രണ ബോർഡ് പരീക്ഷാ നടത്തിപ്പിൽ ഇരുവരും നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇരുവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് കേസിൽ പ്രതി ചേർത്തത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്ന പരാതിക്ക് പിന്നാലെ പി.എസ്.സിയുടെ പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്ചകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരീക്ഷാ ക്രമക്കേടിൽ പി.എസ്.സി ചെയർമാനെ മറ്റന്നാൾ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്. മൂന്ന് അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരായി. പുതിയ മൂന്നുകേസ് കൂടി രജിസ്റ്റർ ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |