SignIn
Kerala Kaumudi Online
Monday, 26 October 2026 4.13 PM IST

ബുധനാഴ്‌ച ചോദ്യംചെയ്യലിന് ഹാജരാകണം; പിഎസ്‌സി ചെയർമാന് നോട്ടീസയച്ച് ക്രൈംബ്രാഞ്ച്

READ ENGLISH VERSION
mr-baiju
ഡോ. എം ആർ ബൈജു

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ചോദ്യംചെയ്യലിന് ബുധനാഴ്‌ച ഹാജരാകണമെന്നാവശ്യപ്പെട്ട് പിഎസ്‌സി ചെയർമാൻ ഡോ. എം ആർ ബൈജുവിന് നോട്ടീസയച്ച് ക്രൈംബ്രാഞ്ച്. ഇന്ന് രണ്ട് പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് പിഎസ്‌സി ചെയർമാന് നോട്ടീസയച്ചിരിക്കുന്നത്. ആസൂത്രണ ബോർഡിന്റെ അഭിമുഖം നടത്തിയതിൽ ഉൾപ്പെടെ എംആർ ബൈജു ഭാഗമായിരുന്നു.

ഇതിനിടെ, പിഎസ്‌സി ഇന്ന് യോഗം ചേർന്നിരുന്നു. നിയമനടപടികൾ എന്തുതന്നെയായാലും കാത്തിരുന്ന് കാണാം എന്ന നിലപാടിലാണ് അംഗങ്ങൾ. ചെയർമാൻ ഉൾപ്പെടെ എല്ലാ അംഗങ്ങളെയും പുറത്താക്കണമെന്ന് രാഷ്‌ട്രപതിക്ക് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ നൽകിയ ശുപാർശയും യോഗത്തിൽ ചർച്ചയായി. കേസിൽ എം ആർ ബൈജുവിനെ കൂടാതെ, പിഎസ്‌സി മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണൽ സെക്രട്ടറി ആർ ഹരി എന്നിവരെ ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്.

അതേസമയം, ആർലേക്കറുടെ നടപടി നിയമസഭയിൽ ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നോട്ടീസ് നൽകിയെങ്കിലും സ്‌പീക്കർ അനുവദിച്ചില്ല. രാഷ്‌ട്രപതി, ഗവർണർ തുടങ്ങി ഉന്നത പദവിയിലിരിക്കുന്നവരെക്കുറിച്ച് ചർച്ച ചെയ്യാൻ സഭാചട്ടം അനുവദിക്കുന്നില്ലെന്ന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ റൂളിംഗ് നൽകി.

English Summary

Crime Branch issued a notice to PSC Chairman Dr. M.R. Baiju to appear on Wednesday regarding the Planning Board exam irregularities. Two PSC members are also being questioned. The PSC discussed Governor Rajendra Arlekar's recommendation to the President seeking the removal of members, while the Speaker denied permission for an assembly discussion.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC CHAIRMAN MR BAIJU NOTICE, PLANNING BOARD EXAM MALPRACTICE, CRIME BRANCH PSC INQUIRY, PSC KERALA NEWS, MR BAIJU CRIME BRANCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA