കണ്ണൂർ: കണ്ണവത്ത് രണ്ടിടങ്ങളിൽ ബോംബ് സ്ഫോടനം. കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ റേയ്ഞ്ച് ഓഫീസിന് സമീപത്തെ കെട്ടിടത്തിന് കേടുപാട് സംഭവിച്ചതായാണ് വിവരം. കെട്ടിടത്തിന്റെ ജനൽ ഗ്ലാസുകൾ തകർത്തു.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന് പിന്നാലെ കണ്ണവം പൊലീസും ബോംബ്-ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചും വരികയാണ്.
Two bomb explosions occurred in Kannavam, Kannur, near the Range Forest Office and in Chundayil. A building near the Range Office sustained damage, with windows shattered. No casualties were reported. Police and a bomb squad are investigating, with preliminary findings suggesting a steel bomb was used. Authorities are reviewing CCTV footage to identify those responsible.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |