SignIn
Kerala Kaumudi Online
Monday, 26 October 2026 4.13 PM IST

സംസ്ഥാനത്ത് മഴ തുടരും, ശ്രദ്ധിക്കേണ്ടത് ഏഴ് ജില്ലക്കാർ; മഞ്ഞ അലർട്ട് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

READ ENGLISH VERSION
kerala-rain
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മുന്നറിയിപ്പുള്ള ജില്ലകളിലെ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഞ്ഞ അലർട്ട്

26/10/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

English Summary

The Central Meteorological Department warns of continued rain across Kerala for five more days. A yellow alert is issued for seven districts today, including Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, and Ernakulam. Heavy rain, thunderstorms, and strong winds are anticipated. Residents are advised to take precautions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RAIN ALERT, YELLOW ALERT KERALA, IMD WEATHER UPDATE, KERALA WEATHER NEWS, HEAVY RAINFALL KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA