SignIn
Kerala Kaumudi Online
Monday, 26 October 2026 4.12 PM IST

'ഭയങ്കര  സ്‌‌പീഡിനാണ്  വണ്ടി  ഓടിച്ചത്,  മൂന്നുപേരും  സ്‌പോട്ടിൽ  തീർന്നു'; മിനി കൂപ്പർ അപകടത്തിൽ ഓഡിയോ പുറത്ത്

READ ENGLISH VERSION
suhail-sajeev
അപകടത്തിൽപ്പെട്ട മിനി കൂപ്പർ, പ്രതി സുഹൈൽ സജീവ്

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ ഒന്നാം പ്രതി സുഹൈൽ സജീവിന് കുരുക്കായി മൂന്നാം പ്രതിയായ ജോയലിന്റെ ശബ്ദസന്ദേശം പുറത്ത്. ജോയൽ സുഹൃത്തിനയച്ച ഓഡിയോ സന്ദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. അപകടദിവസം രാവിലെ 9.25നാണ് സന്ദേശം അയച്ചിരിക്കുന്നത്.

'ബാറിൽ പോയി മദ്യപിച്ചു, നേരത്തെ മദ്യപിച്ചതിന് പുറത്താണ് കഴിച്ചത്. ഞാനും അടിച്ചു ഒരു ബിയർ. തിരിച്ചുവരുന്ന വഴി ഭയങ്കര സ്‌‌പീഡിനാണ് വണ്ടി ഓടിച്ചത്. സ്‌കൂട്ടറിൽ ഇടിച്ചു, മൂന്നുപേരും തെറിച്ചുവീണു. നിനവ് ആണ് എന്നോടും അമീനോടും വിട്ടോളാൻ പറഞ്ഞത്. മൂന്നുപേരും സ്‌പോട്ടിൽ തീർന്നു. ഓഹ് ആ വിറയൽ മാറിയിട്ടില്ല. ആ സുഹൈൽ പറയുകയാണ് ബാപ്പ നോക്കിക്കോളുമെന്ന്. അതു നാട്ടുകാർ കേട്ടിട്ട് ഇടിച്ചു. നിനവിനും കിട്ടി ഇടി'- എന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്.

പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം ജില്ലാ കോടതി ബുധനാഴ്‌ച വിധി പറയാനിരിക്കെയാണ് ശബ്ദസന്ദേശം പുറത്തുവന്നത്. പ്രതികളുടെ റിമാൻഡ് കാലാവധി 14 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇനിയും ജാമ്യം നിഷേധിക്കരുതെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

മദ്യലഹരിയിൽ 19 വയസുകാരൻ അതിവേഗത്തിലോടിച്ച ആഡംബര കാറിടിച്ച് കൽപ്പറ്റ മടക്കിമല താഴെ വീട്ടിൽ ദേവിക, മണ്ണാർക്കാട് എടക്കുറിശ്ശി നെല്ലാറ്റ കരിമ്പ മുളളങ്കുഴി വീട്ടിൽ എം.പി.ഗോപിക, സുളള്യ കനകമഞ്ചൽ വീട്ടിൽ ഇയ്യാസ് എന്നിവരാണ് മരിച്ചത്. എയർപോർട്ട് റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് കഴിഞ്ഞ 11ാം തീയതി പുലർച്ചെയായിരുന്നു അപകടം.

English Summary

An audio message sent by Joel, the third accused in the Nedumbassery Mini Cooper crash, has emerged as evidence against prime accused Suhail. In the recording, Joel allegedly describes drinking alcohol, driving at high speed, hitting a scooter and fleeing the scene. Three people died in the November 11 accident. The audio surfaced ahead of the court’s decision on the accused’s bail pleas.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEDUMBASSERY MINI COOPER ACCIDENT, SUHAIL JOEL AUDIO MESSAGE, NEDUMBASSERY ACCIDENT CASE, KERALA CAR ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA